Asianet News MalayalamAsianet News Malayalam

ജനങ്ങളുടെ ജീവിതനിലവാരമുയർത്താന്‍ 12 വര്‍ഷ പദ്ധതിയുമായി യുഎഇ

റിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിക്കുക, ഗവൺമെന്റ് ജീവനക്കാർക്ക് പരിശീലന പരിപാടികൾ നിർദേശിക്കുക, നയം നടപ്പാക്കാൻ നാഷണൽ വെൽബീങ് കൗൺസിൽ രൂപീകരിക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകൾ.  

UAE sets in motion 12-year plan to improve quality of life
Author
UAE - Dubai - United Arab Emirates, First Published Jun 10, 2019, 11:14 PM IST

അബുദാബി: ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്ന 12 വർഷത്തെ പദ്ധതിക്ക് യു.എ.ഇ. മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ തൊഴിൽസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി യുഎഇയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ നാഷണൽ സ്ട്രാറ്റജി ഫോർ വെൽ ബീങ്‌ 2031  പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വിവിധ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും ഗുണപരമായരീതിയിൽ ജീവിതനിലവാരം ഉയർത്തി ആഗോളതലത്തിൽ മാതൃകയാകുകയാണ് പുതിയ നയത്തിന്‍റെ ലക്ഷ്യം. 

യു.എ.ഇ. നിവാസികളുടെ ശാരീരിക-മാനസിക-ഡിജിറ്റൽ ആരോഗ്യം മുൻ നിർത്തിയുള്ള 90 പദ്ധതികളാണ് നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  കുടുംബബന്ധങ്ങളും തൊഴിൽസാഹചര്യങ്ങളും മെച്ചപ്പെടുത്തി രാജ്യത്തേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ പുതിയനയം സഹായമാകുമെന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ കുറിച്ചു . വ്യക്തികൾ, സമൂഹം, രാജ്യം എന്നീ മൂന്ന് തലങ്ങളിലായാണ് ജീവിതനിലവാരസൂചിക കേന്ദ്രീകരിക്കുന്നത്. ഇത് വിലയിരുത്താൻ ഒരു നിരീക്ഷണസമിതിയും രൂപീകരിച്ചിട്ടുണ്ട്. ജീവിതനിലവാര സൂചികകൾ പരിശോധിക്കുക.

റിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിക്കുക, ഗവൺമെന്റ് ജീവനക്കാർക്ക് പരിശീലന പരിപാടികൾ നിർദേശിക്കുക, നയം നടപ്പാക്കാൻ നാഷണൽ വെൽബീങ് കൗൺസിൽ രൂപീകരിക്കുക എന്നിവയാണ് കമ്മിറ്റിയുടെ ചുമതലകൾ.  നയം നടപ്പാക്കുമ്പോൾ മുൻഗണന നൽകേണ്ട 14 മേഖലകൾ ഏതൊക്കെയാണെന്നും മന്ത്രിസഭായോഗം വ്യക്തമാക്കിയിട്ടുണ്ട്. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ നിയന്ത്രിക്കുന്ന ഫെഡറൽനിയമത്തിനും അബുദാബിയില്‍ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ട

യു.എ.ഇ. ആരോഗ്യമേഖലയുടെ പരിഷ്കരണം മുൻനിർത്തി മെഡിക്കൽ ലയബിലിറ്റി നിയമത്തിലും കാബിനറ്റ് മാറ്റങ്ങൾ വരുത്തി. ചികിത്സയിൽവരുന്ന പിഴവുകളെക്കുറിച്ചും അവയെക്കുറിച്ച് പരാതിപ്പെടാനുള്ള രീതികളുമൊക്കെ കൃത്യമായി അനുശാസിക്കുന്നതാണ് പുതിയ നിയമം. അബുദാബി പ്രസിഡൻഷ്യൽ പാലസിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് നാഷണൽ സ്ട്രാറ്റജി ഫോർ വെൽ ബീങ്‌ 2031 ന് അനുമതി നൽകിയത്.

Follow Us:
Download App:
  • android
  • ios