ഭീരുത്വപരമായ ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സൗദി അറേബ്യക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായി യുഎഇ വിദേശകാര്യ-അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. 

അബുദാബി: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ശനിയാഴ്‍ചയുണ്ടായ ആക്രമണം സൗദി സൈന്യം പ്രതിരോധിക്കുകയും മിസൈല്‍ തകര്‍ക്കുകയുമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഭീരുത്വപരമായ ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സൗദി അറേബ്യക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായി യുഎഇ വിദേശകാര്യ-അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വ്യക്തമാക്കുന്നു. സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണത്തെ സുരക്ഷക്കും സ്ഥിരതക്കും നേരെയുണ്ടായ ആക്രമണമായാണ് യുഎഇ കണക്കാക്കുന്നത്. ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഹൂതികള്‍ ഗള്‍ഫ് മേഖലക്ക് എത്രത്തോളം ഭീഷണിയാണെന്നതിന്റെ തെളിവാണെന്നും യുഎഇ ആരോപിച്ചു.