സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് ശൈഖ് സായിദ് നല്‍കിയ പിന്തുണയും അതിന്റെ ചുവടുപിടിച്ച് വിവിധ രംഗങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റവുമാണ് ഓഗസ്റ്റ് 28ലെ വനിതാദിനത്തിലൂടെ യുഎഇ ആഘോഷിക്കുന്നത്. 

അബുദാബി: ചൊവ്വാഴ്ച യുഎഇ സ്വദേശി വനിതാ ദിനമായി ആചരിക്കും. രാഷ്ട്രശില്‍പിയായ ശൈഖ് സായിദിന്റെ പാതയിലുള്ള രാജ്യത്തെ സ്ത്രീ മുന്നേറ്റമാണ് ദിനാചരണത്തിന്റെ പ്രധാന സന്ദേശം. 2018 രാഷ്ട്ര ശില്‍പിയായ ശൈഖ് സായിദിന്റെ വര്‍ഷമായാണ് യുഎഇ ആചരിക്കുന്നത്. സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് ശൈഖ് സായിദ് നല്‍കിയ പിന്തുണയും അതിന്റെ ചുവടുപിടിച്ച് വിവിധ രംഗങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റവുമാണ് ഓഗസ്റ്റ് 28ലെ വനിതാദിനത്തിലൂടെ യുഎഇ ആഘോഷിക്കുന്നത്.