മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളാണ് അബുദാബിയില്‍ പുതുവര്‍ഷാഘോഷത്തില്‍ പിറക്കാനിരിക്കുന്നത്. അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയില്‍ 40 മിനിറ്റ് വെടിക്കെട്ടാണ് നടക്കുക. കഴിഞ്ഞ വര്‍ഷം 35 മിനിറ്റ് വെടിക്കെട്ട് നടത്തി ഫെസ്റ്റിവല്‍ രണ്ട് റെക്കോര്‍ഡുകള്‍ നേടിയിരുന്നു.

അബുദാബി: 2022നെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷപരിപാടികളുമായി യുഎഇ(UAE) ഒരുങ്ങി. വിസ്മയിപ്പിക്കുന്ന വെടിക്കെട്ടും(fireworks) സംഗീതവും നൃത്തവും ഉള്‍പ്പെടുന്ന പരിപാടികളുമായി പുതുവര്‍ഷാഘോഷത്തിന്റെ(New Year) ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഒരുക്കിയിട്ടുള്ളത്. ഒപ്പം ജാഗ്രത കൈവിടാതിരിക്കാനുള്ള നിബന്ധനകളും.

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് അഞ്ചിടത്ത് വെടിക്കെട്ടൊരുക്കുന്നുണ്ട്. എക്‌സ്‌പോ 2020 കൂടിയെത്തിയതോടെ ഇത്തവണ യുഎഇയുടെ പുതുവര്‍ഷാഘോഷത്തില്‍ നിരവധി വിദേശ സഞ്ചാരികളും പങ്കുചേരും. വിപുലമായ ആഘോഷങ്ങളാണ് ദുബൈയില്‍ ഒരുക്കിയിട്ടുള്ളത്. ദുബൈയില്‍ 29 സ്ഥലങ്ങളില്‍ വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ, ഗ്ലോബല്‍ വില്ലേജ്. എക്‌സ്‌പോ 2020 ദുബൈ, ദുബൈ ഫെസ്റ്റിവല്‍ മാള്‍, അറ്റ്‌ലാന്റിസ് ദ പാം, പാം ബീച്ച്, ലാ മെര്‍, ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡ്, അല്‍ സീഫ്, ജുമൈറ ബീച്ച്-ബുര്‍ജ് അല്‍ അറബ്, ജുമൈറ ഗോള്‍ഫ് എസ്‌റേറ്റ്, ഫോര്‍ സീസണ്‍ റിസോട്ട്, വിസ്റ്റ മേര്‍ ദ പാം, സോഫിടെല്‍ ദ പാം ജുമൈറ, റോയല്‍ മിറാഷ്, നിക്കി ബീച്ച് റിസോര്‍ട്ട്, ഷമ ടൗണ്‍ സ്‌ക്വയര്‍ ദുബൈ, ബല്‍ഗാരി റിസോര്‍ട്ട്, പാം ജുമൈറ, ബാബ് അല്‍ ശംസ്, അറേബ്യന്‍ റേഞ്ചസ് ഗോള്‍ഫ് ക്ലബ്, അഡ്രസ് മോന്‍റ്‍‍ഗോമരി, എമിറേറ്റ്‌സ് ഗോള്‍ഫ് ക്ലബ്, പലാസോ വെര്‍സാസെ, ലെ റോയല്‍ മെറിഡിയന്‍ ബീച്ച് റിസോര്‍ട്ട്, പാര്‍ക് ഹയാത്ത്, സബീല്‍ സാരായ്, ജെ എ ദ റിസോര്‍ട്ട് എന്നിവിടങ്ങളിലാണ് വെടിക്കെട്ടിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് ദുബൈ സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി ഏജന്‍സി അറിയിച്ചു.

മൂന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡുകളാണ് അബുദാബിയില്‍ പുതുവര്‍ഷാഘോഷത്തില്‍ പിറക്കാനിരിക്കുന്നത്. അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നഗരിയില്‍ 40 മിനിറ്റ് വെടിക്കെട്ടാണ് നടക്കുക. കഴിഞ്ഞ വര്‍ഷം 35 മിനിറ്റ് വെടിക്കെട്ട് നടത്തി ഫെസ്റ്റിവല്‍ രണ്ട് റെക്കോര്‍ഡുകള്‍ നേടിയിരുന്നു. അല്‍ വത്ബയില്‍ വന്‍ ഡ്രോണ്‍ ഷോയും നടക്കും. എമിറാത്തി ഗായകന്‍ ഈദ അല്‍ മിന്‍ഹാലിയും ഇറാഖി താരം അലി സാബിറും ഒന്നിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

രണ്ട് കരിമരുന്ന് പ്രയോഗങ്ങളാണ് എക്‌സ്‌പോയില്‍ സംഘടിപ്പിക്കുന്നത്. ഡ്രോണ്‍ കൗണ്ട്ഡൗണ്‍ വെടിക്കെട്ടും അല്‍ വസ്‍ല്‍ പ്ലാസയിലെ ബാള്‍ ഡ്രോപ് വെടിക്കെട്ടുമാണ് ഇവ. വൈകുന്നേരം മൂന്നു മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ നീളുന്ന പരിപാടികളാണ് എക്‌സ്‌പോയില്‍ പുതുവര്‍ഷത്തില്‍ ഒരുക്കിയിട്ടുള്ളത്.