Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ബലാത്സംഗത്തിന് വധശിക്ഷ

ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ബലപ്രയോഗത്തിലൂടെ പുരുഷനുമായി പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

uae to impose death penalty for sexual harassment
Author
Abu Dhabi - United Arab Emirates, First Published Feb 1, 2021, 9:07 PM IST

അബുദാബി: യുഎഇയില്‍ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. 14 വയസ്സിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും. കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈല്‍ നിയമങ്ങള്‍ക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറല്‍ നിയമമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ബലപ്രയോഗത്തിലൂടെ പുരുഷനുമായി പ്രകൃതിവിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം 14 വയസ്സില്‍ താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ബലപ്രയോഗം തെളിയിക്കേണ്ടതില്ല. നിഷ്‌കളങ്കത, മറവിരോഗം എന്നിവ മുതലാക്കി ലൈംഗിക അതിക്രമങ്ങള്‍ നടത്തിയാല്‍ വധശിക്ഷ ലഭിക്കാവുന്ന ബലാത്സംഗ കുറ്റമായി കണക്കാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios