വിവിധ രംഗങ്ങളില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഇലക്ട്രോണിക് ഫാമിലി ബുക്ക്. സേവനങ്ങള്‍ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ഇനിയും കുറയ്ക്കുകയാണ് ലക്ഷ്യം.

അബുദാബി: യുഎഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം ആവിഷ്കരിക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. രാജ്യത്ത് എല്ലായിടത്തും വിവിധ ഇടപാടുകള്‍ക്ക് അംഗീകൃത രേഖയായി ഇത് ഉപയോഗിക്കാനാവും.

വിവിധ രംഗങ്ങളില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഇലക്ട്രോണിക് ഫാമിലി ബുക്ക്. സേവനങ്ങള്‍ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ഇനിയും കുറയ്ക്കുകയാണ് ലക്ഷ്യം. 2021 ഓടെ രാജ്യത്ത് സേവനങ്ങള്‍ക്കായുള്ള ക്യൂ എണ്‍പത് ശതമാനം കുറയ്ക്കാനാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിവരങ്ങള്‍ പ്രത്യക തരത്തിലുള്ള ചിപ്പില്‍ രേഖപ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡായിരിക്കും ഇതെന്നാണ് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.