Asianet News MalayalamAsianet News Malayalam

അടിയന്തര സഹായം എത്തിക്കും; മലയാളത്തില്‍ ആശ്വാസവാക്കുകളുമായി യുഎഇ ഭരണാധികാരി

കേരളത്തിലെ ദുരിത ചിത്രങ്ങള്‍ക്കൊപ്പം അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. യുഎഇയുടെ വിജയത്തിന് കേരളജനത എക്കാലവും കൂടെയുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും അതുകൊണ്ടുതന്നെ യുഎഇക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറിച്ചു. ബലിപെരുന്നാളിന്റെ അനുഗ്രഹീതമായ സമയം കൂടി കണക്കിലെടുത്ത് കേരളത്തെ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

uae vice president hh sheikh mohammed bin rashid al maktoum tweets for kerala
Author
Dubai - United Arab Emirates, First Published Aug 18, 2018, 1:40 AM IST

ദുബായ്: പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസവാക്കുകളുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.

കേരളത്തിലെ ദുരിത ചിത്രങ്ങള്‍ക്കൊപ്പം അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. യുഎഇയുടെ വിജയത്തിന് കേരളജനത എക്കാലവും കൂടെയുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും അതുകൊണ്ടുതന്നെ യുഎഇക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറിച്ചു. ബലിപെരുന്നാളിന്റെ അനുഗ്രഹീതമായ സമയം കൂടി കണക്കിലെടുത്ത് കേരളത്തെ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ശൈഖ് മുഹമ്മദിന്റെ മലയാളത്തിലുള്ള ട്വീറ്റ് ഇങ്ങനെ
സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്.

ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.

Follow Us:
Download App:
  • android
  • ios