അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലാണ് ഇവരെ താമസിപ്പിക്കുക. നടപടികള്‍ പൂര്‍ത്തിയായി അനുവാദം ലഭിക്കുമ്പോള്‍ കാനഡയിലേക്ക് താമസം മാറ്റാന്‍ ഉദ്ദേശിക്കുന്നവരാണ് ഇവര്‍.

അബുദാബി: മാനുഷിക പരിഗണന നല്‍കി 41 അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് യുഎഇ. അഫ്ഗാനിലെ ഗേള്‍സ് സൈക്ലിങ് ആന്‍ഡ് റോബോട്ടിക് സംഘത്തിലെ അംഗങ്ങളും ഇവരില്‍ ഉള്‍പ്പെടുന്നു. സെന്റര്‍ ഫോര്‍ ഇസ്രായേല്‍ ആന്‍ഡ് ജൂയിഷ് അഫയേഴ്‌സും ഇസ്ര എയ്ഡും ചേര്‍ന്നാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴി ഒഴിപ്പിച്ചത്. 

അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റിയിലാണ് ഇവരെ താമസിപ്പിക്കുക. നടപടികള്‍ പൂര്‍ത്തിയായി അനുവാദം ലഭിക്കുമ്പോള്‍ കാനഡയിലേക്ക് താമസം മാറ്റാന്‍ ഉദ്ദേശിക്കുന്നവരാണ് ഇവര്‍. മാനുഷിക പരിഗണന മുന്‍നിര്‍ത്തി അന്താരാഷ്ട്ര സംവിധാനങ്ങളുമായി സഹകരിച്ച് അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കാനായതില്‍ യുഎഇ അഭിമാനിക്കുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വിഭാഗം ഡയറക്ടര്‍ സാലം മുഹമ്മദ് അല്‍ സാബി പറഞ്ഞു. 

വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട 9,000ത്തോളം അഫ്ഗാന്‍ സ്വദേശികളെ മാനുഷിക പരിഗണന നല്‍കി യുഎഇ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്. 40,000 പേരെ ഒഴിപ്പിക്കാന്‍ യുഎഇ സഹായം നല്‍കിയിട്ടുമുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona