Asianet News MalayalamAsianet News Malayalam

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ സ്വാഗതം ചെയ്‍ത് യുഎഇ

സമാധാനത്തിന്റെയും സഹകരണത്തിന്റെയും കാലാവസ്ഥയെ പ്രാദേശികമായും അന്തർദ്ദേശീയമായും ഈ ബന്ധങ്ങൾ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് യു‌എ‌ഇ പ്രത്യാശ പ്രകടിപ്പിച്ചു. 

UAE welcomes decision by Bahrain to establish relations with Israel
Author
Abu Dhabi - United Arab Emirates, First Published Sep 12, 2020, 5:45 PM IST

അബുദാബി: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റൈൻ ഭരണകൂടത്തിന്റെ തീരുമാനത്തെ യു.എ.ഇ സ്വാഗതം ചെയ്‍തു. നടപടിയെ അഭിനന്ദിച്ച് യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പ്രസ്‍താവന പുറപ്പെടുവിച്ചു. 

സമാധാനത്തിന്റെയും സഹകരണത്തിന്റെയും കാലാവസ്ഥയെ പ്രാദേശികമായും അന്തർദ്ദേശീയമായും ഈ ബന്ധങ്ങൾ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് യു‌എ‌ഇ പ്രത്യാശ പ്രകടിപ്പിച്ചു. സുരക്ഷയുടെയും സമൃദ്ധിയുടെയും ഒരു യുഗത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനെയാണ് ഈ നീക്കം പ്രതിനിധീകരിക്കുന്നതെന്നും ഇത് സാമ്പത്തിക, സാംസ്കാരിക, ശാസ്ത്രീയ, നയതന്ത്ര മേഖലകളുടെ സഹകരണ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Follow Us:
Download App:
  • android
  • ios