Asianet News MalayalamAsianet News Malayalam

പലസ്തീനികള്‍ക്കുള്ള പിന്തുണ യുഎഇ തുടരുമെന്ന് ശൈഖ് അബ്ദുല്ല

പലസ്തീനികളുടെ വിജയഗാഥകള്‍ യുഎഇയില്‍ തുടരുന്നതില്‍ അഭിമാനമുണ്ടെന്നും പതിറ്റാണ്ടുകളായി രാജ്യം കൈവരിച്ച വികസനത്തിനും വളര്‍ച്ചയ്ക്കും ഇത് കാരണമായെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.

UAE will continue to support Palestinians said Sheikh Abdullah
Author
Abu Dhabi - United Arab Emirates, First Published Sep 2, 2020, 9:15 PM IST

അബുദാബി: യുഎഇയുടെ വികസനത്തില്‍ പലസ്തീന്‍ സമൂഹം വഹിച്ച പങ്കിനെ വിലമതിക്കുന്നതായും പലസ്തീനികള്‍ക്കുള്ള പിന്തുണ യുഎഇ തുടരുമെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇയിലെ പലസ്തീന്‍ സമൂഹം സംഘടിപ്പിച്ച യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ശൈഖ് അബ്ദുല്ല.

പലസ്തീനികളുടെ വിജയഗാഥകള്‍ യുഎഇയില്‍ തുടരുന്നതില്‍ അഭിമാനമുണ്ടെന്നും പതിറ്റാണ്ടുകളായി രാജ്യം കൈവരിച്ച വികസനത്തിനും വളര്‍ച്ചയ്ക്കും ഇത് കാരണമായെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു. യുഎഇയും പലസ്തീനികളും തമ്മിലുള്ള അചഞ്ചലമായ ബന്ധം നിലനില്‍ക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഴക്കൻ ജറുസലേമിനൊപ്പം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന അറബ് നിലപാടിനെ യുഎഇയുടെ നിലപാട് പിന്തുണയ്ക്കുമെന്നും പലസ്തീന്‍ സമൂഹത്തെ അവരുടെ നല്ല സംഭാവനകളുമായി മുമ്പോട്ട് കൊണ്ടുപോകാനാഗ്രഹിക്കുന്നെന്നും ശൈഖ് അബ്ദുല്ല വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios