അബുദാബി: യുഎഇയുടെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ വിസ് എയര്‍ അബുദാബി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ ഭാഗമായി ആദ്യ വിമാനം കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തി.

യുഎഇയിലെ വന്‍ ഹോള്‍ഡിങ് കമ്പനിയായ എഡിക്യു, വിസ് എയര്‍ ഹോള്‍ഡിങ്‌സ് എന്നിവ ചേര്‍ന്നാണ് വിമാന കമ്പനി തുടങ്ങിയത്. കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കി ഈ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാനാണ് ശ്രമമെന്ന് വിസ്എയര്‍ അബുദാബി എംഡി കീസ് വാന്‍ ഷായെക് പറഞ്ഞു.