നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഗ്യാരേജില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികളാണ് അല്‍ ഹറം പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

കെയ്‌റോ: പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ യൂബര്‍ ഡ്രൈവറിനെയും പെണ്‍സുഹൃത്തിനെയും ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഈജിപ്തിലെ കെയ്‌റോയിലുള്ള അല്‍ ഹറം ഗ്യാരേജിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 27കാരനായ യൂബര്‍ ഡ്രൈവറും 21കാരിയായ യുവതിയുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

കാറിന്റെ വിന്‍ഡോ അടഞ്ഞുകിടന്നതിനാല്‍ ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുപേരും ലഹരി ഉപയോഗിച്ചിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഗ്യാരേജില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പ്രദേശവാസികളാണ് അല്‍ ഹറം പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കാറിന് പുറത്തേക്കിറങ്ങാന്‍ ഇരുവരും ഏതെങ്കിലും തരത്തിലുള്ള ശ്രമം നടത്തിയതിന് തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതിനാലാണിതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

ലഹരിക്ക് അടിമപ്പെട്ട ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഇവര്‍ അടച്ചിട്ട കാറിനുള്ളില്‍ ശ്വാസംകിട്ടാതെ മരിച്ചതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു. രണ്ടുമാസമായി ഈ യുവതിയുമായി യൂബര്‍ ഡ്രൈവര്‍ക്ക് ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ ബന്ധത്തില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. രണ്ട് കുടുംബങ്ങളും ഇവരെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona