ഉമ്മുല്‍ഖുവൈന്‍: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ പത്ത് ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 78,793 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ദേശീയ അടിയന്തര നിവാരണ അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം ആദ്യ പാദത്തോടെ രാജ്യത്തെ 50 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.