ഹജ്ജ് തീര്‍ഥാടകര്‍ മക്ക വിട്ട ഉടനെ പ്രദേശം മുഴുവന്‍ ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്.

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം വെള്ളിയാഴ്ച അവസാനിച്ചതോടെ ഇന്ന് ഉംറ തീര്‍ഥാടനം പുനരാരംഭിച്ചു. ഹജ്ജിനെ തുടര്‍ന്ന് ഉംറ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഹജ്ജ് തീര്‍ഥാടകര്‍ മക്കയോട് വിടപറഞ്ഞ് മടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ മുതല്‍ മക്കയിലെ വിശുദ്ധ പള്ളിയില്‍ ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്.

ഹജ്ജ് തീര്‍ഥാടകര്‍ മക്ക വിട്ട ഉടനെ പ്രദേശം മുഴുവന്‍ ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ഇഅ്തമര്‍നാ ആപ്പിലൂടെ അപേക്ഷിച്ച് ഉംറ അനുമതി പത്രം ലഭിക്കുന്നവര്‍ക്ക് മാത്രമേ മക്കയില്‍ വിശുദ്ധ പള്ളിയില്‍ തീര്‍ഥാടനത്തിനും നമസ്‌കാരത്തിനും പ്രവേശിപ്പിക്കാനാവൂ. നിലവില്‍ രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഉംറക്ക് അനുമതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona