ഇസ്താംബുള്‍: മാധ്യമ പ്രവർത്തകൻ ജമാൻ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ സംഘം.

യുഎൻ അന്വേഷണ സംഘത്തിന്റെ നൂറു പേജുള്ള റിപ്പോർട്ടിൽ ആണ് ഇത് പറയുന്നത്. വാഷിംഗ്ടൺ പോസ്റ്റ് ലേഖകനായ ഖഷോഗിയെ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലാണ് അവസാനമായി കണ്ടത്.