ദുബായ്: മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഉണ്ട' ബുധനാഴ്ച യുഎഇയില്‍ റിലീസ് ചെയ്യും. കേരളത്തില്‍ മികച്ച പ്രതികരണമുണ്ടാക്കി മുന്നേറുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രവാസി മലയാളികള്‍. ദുബായില്‍ തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അടുത്ത ദിവസം മുതല്‍ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം തുടങ്ങും.

സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാവുകയാണ് 'ഉണ്ട'. ആദ്യമായി സൗദിയില്‍ റിലീസ് ചെയ്ത മലയാള ചിത്രം മോഹന്‍ലാല്‍ നായകനായ ലൂസിഫറായിരുന്നു. ഉണ്ടയുടെ സൗദി റിലീസിന് മുന്നോടിയായി പ്രത്യേക വരെ പോസ്റ്റര്‍ വരെ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് സൗദിയിലെ മമ്മൂട്ടി ഫാന്‍സ്. 20ന് ഏഷ്യാ-പസഫിക് സെന്ററുകളിലും ചിത്രമെത്തും.