സ്നാക്കാറ്റ് എന്ന പേരിൽ എത്തിഹാദ് മാളിലെ യൂണിയൻ കോപ് മിർഡിഫ് സ്റ്റോറിലാണ് പുതിയ സംരംഭം. സ്നാക്കിങ് വേൾഡ്സ് എന്ന പേരിൽ അഞ്ച് വ്യത്യസ്ത മേഖലകളായി തിരിച്ചാണ് ഉൽപ്പന്നങ്ങളും ബ്രാൻഡുകളും തിരിച്ചിട്ടുള്ളത്.
സ്നാക്കുകളുടെ ഷോപ്പിങ് കൂടുതൽ എളുപ്പമാക്കാൻ പുതിയ ആശയം അവതരിപ്പിച്ച് യൂണിയൻ കോപ്പും മാഴ്സും.
സ്നാക്കാറ്റ് എന്ന പേരിൽ എത്തിഹാദ് മാളിലെ യൂണിയൻ കോപ് മിർഡിഫ് സ്റ്റോറിലാണ് പുതിയ സംരംഭം. സ്നാക്കിങ് വേൾഡ്സ് എന്ന പേരിൽ അഞ്ച് വ്യത്യസ്ത മേഖലകളായി തിരിച്ചാണ് ഉൽപ്പന്നങ്ങളും ബ്രാൻഡുകളും തിരിച്ചിട്ടുള്ളത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈറ്റമിൻ എന്ന കമ്പനിയും പുതിയ പങ്കാളിത്തത്തിന്റെ ഭാഗമാണ്.
സാധാരണ സൂപ്പർമാർക്കറ്റുകളിലെപ്പോലെ കാറ്റഗറി അനുസരിച്ച് ഉൽപ്പന്നങ്ങൾ തരംതിരിക്കുന്നതിന് പകരമായി ഷോപ്പ് ചെയ്യുന്നവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച്, പ്രത്യേക നിമിഷങ്ങൾ, അവസരങ്ങൾ എന്നിവ മനസ്സിലാക്കി ഉൽപ്പന്നങ്ങൾ അടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.
കോൺഫെക്ഷണറി ആൻഡ് ഫ്രോസൺ ട്രീറ്റ്സ്, ബിസ്ക്റ്റസ് ആൻഡ് സാൾട്ടി സ്നാക്ക്സ്, ഗം ആൻഡ് മിന്റ്സ്, സ്നാക് ബാർസ്, നട്ട്സ്, സീഡ്സ്, മീറ്റ് ആൻഡ് ഫ്രൂട്ട് സ്നാക്ക്സ് എന്നിവയാണ് അഞ്ച് വിഭാഗങ്ങൾ.
അറബിയിലും ഇംഗ്ലീഷിലും ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന് പുറമെ സാമ്പിളുകൾക്ക് പ്രത്യേകം സ്ഥലം, ഗെയിമുകൾ, ഐസ്ക്രീം, വിവിധ കാറ്റഗറിയിലെ ഉൽപ്പന്നങ്ങൾ പെയർ ചെയ്യാനുള്ള അവസരം, ഫോട്ടോ എടുക്കാനുള്ള അവസരം എന്നിവയുമുണ്ട്.
സ്നാക്കിങ്ങിലെ പുതിയ ഒരു അവസരമാണ് സ്നാക്കറ്റ്. പുതിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും കൂടുതൽ നന്നായി ഷോപ്പ് ചെയ്യാനും ഇത് ഉപകരിക്കും. കൂടാതെ നവീനവും എപ്പോഴും പുതുമയുള്ളതുമായ രീതിയിൽ ഷോപ്പിങ് അനുഭവം മാറ്റാനും ഇതിലൂടെ കഴിയും. – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറയുന്നു.
ഉപയോക്താക്കളുടെ നിമിഷങ്ങൾക്ക് അനുസൃതമായി ഷോപ്പിങ് ക്രമീകരിക്കാനാണ് സ്നാക്കിറ്റ് നൽകുന്ന അവസരം. യൂണിയൻ കോപ്പുമായുള്ള സഹകരണത്തിൽ സന്തോഷമുണ്ട്. ഈ കാറ്റഗറിയിലെ ഞങ്ങളുടെ വൈദഗ്ധ്യവും ഉപയോക്താക്കളുടെ അറിവുകളും നവീനമായ രീതിയിൽ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ – മാഴ്സ് ഗൾഫ് ജനറൽ മാനേജർ അഹമ്മദ് അബ്ദൽ വഹാബ് പറഞ്ഞു.
ഒരു പൈലറ്റ് പദ്ധതിയായാണ് മിൽഡ്രിഫിൽ ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ പ്രതികരണങ്ങളും പുതിയ സംരംഭത്തിന്റെ പ്രകടനവും മനസ്സിലാക്കി കൂടുതൽ അവസരങ്ങൾ ഭാവിയിൽ സൃഷ്ടിക്കാനാണ് യൂണിയൻ കോപ് ആലോചിക്കുന്നത്.
