അറ്റാദായം AED 173.6 മില്യൺ. നിർണായകമായത് തന്ത്രപരമായ റീട്ടെയിൽ വികാസം, പുതിയ ഡിജിറ്റൽ സർവീസുകൾ, ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകിയ പരിപാടികൾ എന്നിവ
2025 വർഷത്തിന്റെ ആദ്യ പകുതിയിൽ മികച്ച സാമ്പത്തിക ഫലങ്ങൾ നേടിയതായി യൂണിയൻ കോപ്. തന്ത്രപരമായ റീട്ടെയിൽ വികാസം, പുതിയ ഡിജിറ്റൽ സർവീസുകൾ, ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകിയ പരിപാടികൾ എന്നിവയാണ് യു.എ.ഇയിലെ റീട്ടെയിൽ മേഖലയിൽ വളർച്ച നിലനിർത്താൻ യൂണിയൻ കോപിനെ സഹായിച്ചത്.
2025 പകുതിയിൽ അറ്റാദായം AED 173.6 മില്യൺ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ AED 163.14 മില്യൺ ആയിരുന്നു ഇത്. 6.4% ആണ് വളർച്ച. നികുതിക്ക് മുൻപുള്ള ആദായം AED 192 മില്യൺ ആണ്. മൊത്തം വരുമാനം AED 1.158 ബില്യൺ ആണ്. റീട്ടെയിൽ വിൽപ്പനയിലൂടെ AED 1.031 ബില്യൺ നേടിയപ്പോൾ, റിയൽ എസ്റ്റേറ്റിലൂടെ AED 88 മില്യൺ, മറ്റു വരുമാന ഇനത്തിൽ AED 39 മില്യൺ എന്നിങ്ങനെ നേടാനുമായി.
രണ്ടാം പാദത്തിലെ ലാഭം 13% ഉയർന്നു. പുതിയ ഉപയോക്താക്കളിലും വളർച്ചയുണ്ട്. പുതുതായി 30% അധികം ഉപയോക്താക്കൾ എത്തി. ഓൺലൈൻ വിൽപ്പന 24% വളർന്നു.
പുതുതായി ഒരു മാളും 3 സ്റ്റോറുകളും തുറന്നു. അൽ ഖവനീജ്, നാദ് അൽ ഷെബ, റുകാൻ കമ്മ്യൂണിറ്റി എന്നിവിടങ്ങളിലാണ് ഇവ. രണ്ട് സ്റ്റോറുകളിൽ Scan&Go സർവീസും ഏഴ് സ്റ്റോറുകളിൽ Check&Go സംവിധാനവും നടപ്പിലാക്കി. എമിറാത്തി വൽക്കരണവും കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്. 35% ആണ് നിരക്ക്. 80 നാഷണൽ സർവീസ് അംഗങ്ങളെ 13 ശാഖകളിലായി തൊഴിൽ നൽകി. നിലവിൽ 721 വനിതകളും ജോലി ചെയ്യുന്നുണ്ട്.
ഈ കാലയളവിൽ Best Brand Communication Campaigns 2025 പുരസ്കാരവും Most Admired Customer Experience അവാർഡും നേടി.
