ദുബൈ: തുടര്‍ച്ചയായ എട്ടാം വര്‍ഷവും ദുബൈ ചേംബര്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ലേബര്‍ അംഗീകാരം സ്വന്തമാക്കി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. ചില്ലറ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്താണ് ഈ അംഗീകാരം നല്‍കുക. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍, സാമൂഹിക, പാരിസ്ഥിതിക സൗഹാര്‍ദ്ദ സംരംഭങ്ങളിലൂടെ സുപ്രധാന മേഖലകള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ എന്നിവയും ഈ അംഗീകാരത്തിനായി പരിഗണിക്കുന്നു.  

യൂണിയന്‍ കോപിനെ പ്രതിനിധീകരിച്ച്  ഡോ സുഹൈല്‍ അല്‍ ബസ്തകി(ഡയറക്ടര്‍ ഓഫ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം), പ്രിയ ചോപ്ര(ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി, ഇന്നൊവേഷന്‍ ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് വിഭാഗം), ഡാരിന്‍ അവിഡ(ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി, ഇന്നൊവേഷന്‍ ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് വിഭാഗം) എന്നിവര്‍ ദുബൈ ചേംബര്‍ ചെയര്‍മാന്‍ എച്ച് ഇ മജീദ് സെയ്ഫ് അല്‍ ഖുറൈറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 

യൂണിയന്‍ കോപിന്റെ വിശ്വാസ്യതയുടെ കാതലാണ് സാമൂഹിക പ്രതിബദ്ധതയെന്നും തുടര്‍ച്ചയായ എട്ടാം തവണയും ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബലിന് അര്‍ഹമായത് ദേശീയ സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ യൂണിയന്‍ കോപിന്റെ മികച്ച പ്രവര്‍ത്തനത്തെയാണ് പ്രകടമാക്കുന്നതെന്നും ഡോ സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഉയര്‍ന്ന ലക്ഷ്യങ്ങളോട് കൂടിയ സാമൂഹിക സംഭാവനകളും സുവ്യക്തമായ പ്രവര്‍ത്തനങ്ങളും, തങ്ങളുടെ കാരുണ്യം, ബുദ്ധിപൂര്‍വ്വമായ നേതൃപാടവം എന്നിവ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാകാനും ഉത്തരവാദിത്തമുള്ള സ്ഥാപനമാകാനുമാണ് യൂണിയന്‍ കോപിന്റെ പരിശ്രമമെന്ന് ഡോ അല്‍ ബസ്തകി അഭിപ്രായപ്പെട്ടു. വ്യവസായ രഗത്തെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന അംഗീകാരമായാണ് ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബല്‍സ് കണക്കാക്കപ്പെടുന്നത്. 2010ല്‍ ഇതിന്റെ തുടക്ക കാലം മുതല്‍ വ്യവസായ മേഖലയിലെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉയര്‍ന്ന അംഗീകാരമാകുന്നതിന് വേണ്ടി ദുബൈ ചേംബര്‍ സിഎസ്ആര്‍ ലേബല്‍സ് സുപ്രധാന വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്.