ഉൽപ്പന്നങ്ങൾ പാഴാകുന്നത് തടയാൻ എ.ഐ ഉപയോഗിക്കും.

പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരവും ദിവസേനയുള്ള ലഭ്യതയും ഉറപ്പാക്കാൻ യൂണിയൻ കോപ് ഒരു ഇന്റഗ്രേറ്റഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് സിസ്റ്റം ആരംഭിച്ചതായി സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി അറിയിച്ചു.

വിതരണകേന്ദ്രങ്ങളിലും ശാഖകളിലും സ്വീകരിക്കുന്ന ഉൽപ്പന്നങ്ങൾ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കും. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഹസാഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് സിസ്റ്റം, സ്ഥിരമായുള്ള ലാബ് പരിശോധനകൾ, സ്വതന്ത്ര ഓഡിറ്റുകൾ എന്നിവ ഉണ്ടാകും.

ശാഖകളിൽ ഉൽപ്പന്നങ്ങളുടെ സ്ഥിരമായ ലഭ്യതയും ഉറപ്പാക്കുന്നുണ്ട്. ഡിമാൻഡ് കണക്കാക്കാൻ എ.ഐ ഉപയോഗിക്കുന്നുണ്ട്. ഇത് സ്റ്റോക്ക് മെച്ചപ്പെടുത്താനും അതേ സമയം ഭക്ഷ്യോൽപ്പന്നങ്ങൾ പാഴാകാതിരിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോർദാൻ, സ്പെയിൻ, മൊറോക്കോ, തുർക്കി രാജ്യങ്ങളിൽ നിന്നുള്ള ഫാമുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് വർഷം മുഴുവൻ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിന് സഹായിക്കും.

യൂണിയൻ കോപ് നടപ്പിലാക്കുന്ന സുസ്ഥിര പദ്ധതികളുടെ അടിസ്ഥാനപരമായ ഘടകങ്ങളിലൊന്നാണ് ഭക്ഷണം പാഴാകുന്നത് തടയുന്നതെന്നും സി.ഇ.ഒ പറഞ്ഞു. ഉൽപ്പന്നങ്ങളുടെ ലഭ്യത കണക്കാക്കുക, സ്റ്റോക്ക് റൊട്ടേഷൻ, തൊഴിലാളികൾക്ക് പരിശീലനം എന്നിവയും നൽകുന്നുണ്ട്.

ദേശീയ ഭക്ഷ്യ സുരക്ഷ നടപ്പിലാക്കാൻ പ്രാദേശികമായ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, സപ്ലൈ സോഴ്സുകൾ വിപുലീകരിക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുക എന്നിവയും യൂണിയൻ കോപ് നയങ്ങളിൽ ഉൾപ്പെടുന്നു.