Asianet News MalayalamAsianet News Malayalam

വിനോദ സഞ്ചാര-ചില്ലറ വ്യാപാര രംഗത്തെ സ്ഥാപനങ്ങള്‍ക്കുള്ള ദുബായ് സര്‍ക്കാറിന്റെ അംഗീകാരം നേടി യൂണിയന്‍ കോപ്

പൊതുജനാരോഗ്യ സംരക്ഷണത്തിനായി ദുബായ് മുന്‍സിപ്പാലിറ്റി നിഷ്‌കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതിന്റെ ഫലമായാണ് യൂണിയന്‍ കോപിന് ദുബായ് സര്‍ക്കാറിന്‍റെ സ്റ്റാമ്പ് സ്വന്തമാക്കാനായതെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു.

union coop obtained Dubai assured stamp for tourism and retail establishments
Author
Dubai - United Arab Emirates, First Published Jul 13, 2020, 4:45 PM IST

ദുബായ: വിനോദ സഞ്ചാര-ചില്ലറ വ്യാപാര രംഗത്തെ സ്ഥാപനങ്ങള്‍ക്കുള്ള ദുബായ് സര്‍ക്കാറിന്റെ അംഗീകാരം നേടി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് പുറമെ രാജ്യത്തെ ജനങ്ങളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ പിന്തുടരുന്നതിലും യൂണിയന്‍ കോപ് പുലര്‍ത്തിയ പ്രതിബദ്ധത മൂലമാണ് ഈ അംഗീകാരം നേടാനായത്.

യൂണിയന്‍ കോപിന്റെ തുടക്കകാലം മുതല്‍ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തി കൊണ്ട് തന്നെ പാലിക്കുന്നതില്‍ യൂണിയന്‍ കോപ് 
പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ നേട്ടം എടുത്തുകാട്ടി യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ഇത്തരത്തില്‍ അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ പാലിക്കുന്നത് യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്കും യുഎഇയിലെ സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ചില്ലറ വ്യാപാര രംഗത്തെ കോഓപ്പറേറ്റീവ് പ്രവര്‍ത്തനങ്ങളുടെ മികച്ച് ഉദാഹരണമായി യൂണിയന്‍ കോപ് മാറിയെന്നും സിഇഒ അല്‍ ഫലസി ചൂണ്ടിക്കാട്ടി.

പൊതുജനാരോഗ്യ സംരക്ഷണത്തിനായി ദുബായ് മുന്‍സിപ്പാലിറ്റി നിഷ്‌കര്‍ഷിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതിന്റെ ഫലമായാണ് യൂണിയന്‍ കോപിന് ദുബായ് സര്‍ക്കാറിന്‍റെ സ്റ്റാമ്പ് സ്വന്തമാക്കാനായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച രാജ്യത്തെ ആദ്യത്തെ ഔട്ട്‌ലെറ്റാണ് യൂണിയന്‍ കോപെന്നും സിഇഒ അല്‍ ഫലസി എടുത്തുപറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സാനിറ്റൈസറുകള്‍, ഗ്ലൗസ് എന്നിവ സൗജന്യമായി നല്‍കിയെന്നും വാഹനങ്ങള്‍ അണുവിമുക്തമാക്കുകയും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതുള്‍പ്പെടെ മറ്റ് സുരക്ഷാ നടപടികളും യൂണിയന്‍ കോപ് സ്വീകരിച്ചിരുന്നെന്ന് അല്‍ ഫലസി വിശദമാക്കി.  


 

Follow Us:
Download App:
  • android
  • ios