മാസ അടിസ്ഥാനത്തിലും ആഴ്ച്ച അടിസ്ഥാനത്തിലും ഈ വര്‍ഷം മുഴുവൻ നടപ്പാക്കാന്‍ യൂണിയന്‍ കോപ് ഉദ്ദേശിക്കുന്ന പ്രൊമോഷൻ പദ്ധതികളുടെ ഭാഗമാണ് കിഴിവുകള്‍

നവംബര്‍ മാസം ഉപയോക്താക്കള്‍ക്കായി ആറ് പ്രൊമോഷനൽ ക്യാംപെയ്നുകള്‍ അവതരിപ്പിച്ച് യൂണിയന്‍ കോപ്. ഏതാണ്ട് 5000-ത്തിൽ അധികം വരുന്ന അവശ്യ വസ്തുക്കള്‍ക്ക് 75 ശതമാനം വരെ കിഴിവും ഇതിൽ ഉൾപ്പെടുന്നു. 

മാസ അടിസ്ഥാനത്തിലും ആഴ്ച്ച അടിസ്ഥാനത്തിലും ഈ വര്‍ഷം മുഴുവൻ നടപ്പാക്കാന്‍ യൂണിയന്‍ കോപ് ഉദ്ദേശിക്കുന്ന പ്രൊമോഷൻ പദ്ധതികളുടെ ഭാഗമാണ് കിഴിവുകള്‍. യൂണിയന്‍ കോപ്പിന്‍റെ ദുബായിലെ 27 ശാഖകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും കിഴിവുകള്‍ ലഭ്യമാകും.

'ബൈ വൺ ഗെറ്റ് വൺ ഫ്രീ' ഓഫര്‍ തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ലഭ്യമാണ്. ഏറ്റവും അധികം ഉപയോഗിക്കുന്ന അവശ്യ വസ്തുക്കള്‍ക്കാണ് ഈ ഓഫര്‍ ബാധകം. ഫുഡ്, നോൺ ഫുഡ്, ക്യാംപിങ്-ഹൈക്കിങ് ഉപകരണങ്ങള്‍, വീട്ടുസാധനങ്ങള്‍, ലോൺഡ്രി, ക്ലീനിങ്, പേപ്പര്‍ ഉൽപ്പന്നങ്ങള്‍, ഡേറ്റ്സ്, നട്ട്സ്, മാംസം, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി ഉൽപ്പന്നങ്ങളിൽ കിഴിവ് ലഭിക്കും. സ്മാര്‍ട്ട് ഓൺലൈന്‍ സ്റ്റോറിലും നിരവധി പ്രൊമോഷനൽ ഓഫറുകള്‍ ഈ മാസം ലഭിക്കും.