Asianet News MalayalamAsianet News Malayalam

Union Coop : വിലയിലെ തെറ്റുകള്‍ ഒഴിവാക്കാന്‍ സ്മാര്‍ട്ട് ഉപകരണങ്ങള്‍ നല്‍കി യൂണിയന്‍ കോപ്

ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതുമയുള്ള സേവനങ്ങള്‍ ഉറപ്പാക്കാനായി കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം യൂണിയന്‍ കോപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന 80 ആധുനിക പ്രൈസ് സ്‌കാനറുകള്‍ യൂണിയന്‍ കോപിന്റെ 23 ശാഖകളിലും ദുബൈയിലെ നാല് ഷോപ്പിങ് മാളുകളിലും സ്ഥാപിച്ചിട്ടുണ്ട്. 

Union Coop provides Smart Devices to Avoid Price Mistakes
Author
Dubai - United Arab Emirates, First Published Feb 15, 2022, 9:40 PM IST

ദുബൈ: യൂണിയന്‍ കോപിന്റെ(Union Coop) എല്ലാ ഔട്ട്‌ലറ്റുകളിലെയും ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മികച്ചതാക്കാന്‍ അവരുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുമായി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും സേവനങ്ങള്‍ വിപുലീകരിച്ചും ഉപഭോക്താക്കളുടെ വിശ്വാസം നേടാനുള്ള പ്രവര്‍ത്തനങ്ങളില്‍ യൂണിയന്‍ കോപ് പ്രതിഞ്ജാബദ്ധമാണെന്ന് യൂണിയന്‍ കോപിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ അയൂബ് മുഹമ്മദ് പറഞ്ഞു. വില്‍പ്പനയും പര്‍ചേസും ആധുനികവത്കരിച്ചുകൊണ്ട് റീട്ടെയില്‍ വ്യാപാര രംഗത്തെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കോഓപ്പറേറ്റീവ് തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതുമയുള്ള സേവനങ്ങള്‍ ഉറപ്പാക്കാനായി കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം യൂണിയന്‍ കോപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന 80 ആധുനിക പ്രൈസ് സ്‌കാനറുകള്‍ യൂണിയന്‍ കോപിന്റെ 23 ശാഖകളിലും ദുബൈയിലെ നാല് ഷോപ്പിങ് മാളുകളിലും സ്ഥാപിച്ചിട്ടുണ്ട്. 

ഉല്‍പ്പന്നങ്ങളുടെ വിലയില്‍ തെറ്റ് സംഭവിക്കാതിരിക്കാനായി ആധുനിക സാങ്കേതിക വിദ്യയാണ് യൂണിയന്‍ കോപ് നടപ്പിലാക്കിയിട്ടുള്ളത്. ഷോപ്പിങ് അനുഭവം സവിശേഷമാക്കുന്നതില്‍ യൂണിയന്‍ കോപ് പുലര്‍ത്തുന്ന ജാഗ്രത മൂലമാണിത്. യൂണിയന്‍ കോപിന്റെ എല്ലാ ഔട്ട്‌ലറ്റുകളിലെയും പരിശീലനം ലഭിച്ച ജീവനക്കാര്‍ എല്ലാ ദിവസവും സ്മാര്‍ട്ട് ഡിവൈസുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങളുടെ സര്‍വേ നടത്തുക, ഓഫര്‍ കാലയളവിലെയോ അതിന് ശേഷമോ ഉള്ള ഉല്‍പ്പന്നങ്ങളുടെ വില പരിശോധിക്കുക, തെറ്റുകള്‍ ഒഴിവാക്കാനായി ബില്ലിങ് കൗണ്ടറില്‍ ഉല്‍പ്പന്നങ്ങളും അവയുടെ വിലയും പ്രൈസ് സ്‌കാനിങ് ഡിവൈസുകള്‍ വഴി വീണ്ടും ഒത്തുനോക്കുക എന്നിവ കൃത്യമായി നടത്തുന്നു. ഉപഭോക്താക്കളുടെ സന്തോഷത്തിനായി മിതമായ വില ഉറപ്പാക്കിയാണ് യൂണിയന്‍ കോപ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്.

വിലയിലെ തെറ്റുകള്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടായേക്കാമെന്ന് അയൂബ് മുഹമ്മദ് വ്യക്തമാക്കി. ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് ഏതെങ്കിലും ഉല്‍പ്പന്നം തെറ്റായ ഷെല്‍ഫില്‍ വെക്കുന്നത്. ഒരു ബ്രാന്‍ഡിന്റെ ഉല്‍പ്പന്നം മറ്റൊരു ബ്രാന്‍ഡിന്റെ ഷെല്‍ഫില്‍ വെക്കുന്നതും ഇതിന് കാരണമായേക്കാം. ഇതിലൂടെ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാവുന്നു. ബില്ലിങിലെത്തുമ്പോള്‍ വില സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാകുന്നു. ബാര്‍കോഡ് ഉള്‍പ്പെടുന്ന സ്റ്റിക്കര്‍ ഉപഭോക്താക്കള്‍ നീക്കം ചെയ്യുന്നതും മറ്റ് ഉല്‍പ്പന്നങ്ങളില്‍ ഒട്ടിക്കുന്നതും പ്രശ്‌നത്തിന് കാരണമാകുന്നു. എന്നാല്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാനാണ് യൂണിയന്‍ കോപ് പ്രൈസ് സ്‌കാനിങ് ഡിവൈസുകള്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിട്ടുള്ളത്. ഇതിലൂടെ ജീവനക്കാര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില നിരന്തരം പരിശോധിച്ച് ഉറപ്പാക്കാനാകും. ഏതെങ്കിലും തരത്തില്‍ തെറ്റ് സംഭവിച്ചാല്‍ അത് മാറ്റി പുഃനസ്ഥാപിക്കാനാകും.

ഉപഭോക്താക്കളുടെ സന്തോഷത്തിനായി യൂണിയന്‍ കോപ് നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അയൂബ് മുഹമ്മദ് പറഞ്ഞു. ഇതിലൊന്നാണ് കണ്‍സ്യൂമര്‍ ഹാപ്പിനസ് സെന്റര്‍. പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ ഉപഭോക്താക്കളെ സഹായിക്കാനും എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും സന്നദ്ധരായി നില്‍ക്കുന്നു. ഷോപ്പിങിന്റെയും വിലയുടെയും കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇന്ന് മികച്ച അനുഭവമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Follow Us:
Download App:
  • android
  • ios