ദുബായ്: വ്യത്യസ്ത ആശയവുമായി അല്‍ ത്വയ് ഏരിയയില്‍ പുതിയ ശാഖ ആരംഭിക്കുന്ന വിവരം പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. സ്ഥലത്തിന്‍റെ പ്രാധാന്യം, എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യം എന്നിവയിലൂടെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളില്‍ ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ 15 മുതല്‍ 20 ശതമാനം വരെ വിലക്കുറവില്‍ എത്തിക്കുകയാണ് ഈ പുതിയ ശാഖ. രാജ്യത്ത് സുസ്ഥിര ഭക്ഷ്യ വിതരണം ഉറപ്പുവരുത്താനും ഭക്ഷ്യ സുരക്ഷാ സംവിധാനം നിർമിച്ചെടുക്കുന്നതിനും പ്രഥമ പരിഗണന നൽകുന്ന ഭരണ നേതൃത്വത്തിന്‍റെ ലക്ഷ്യങ്ങൾക്ക് പിന്തുണയേകുന്ന തരത്തിലാണ് ഈ ഉദ്യമം.

നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദ്രുതഗതിയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി യൂണിയന്‍ കോപിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പുനക്രമീകരിച്ചെന്നും ഇതിലൂടെ  ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും ഏറ്റവും സുഗമമായ വിതരണം ഉറപ്പാക്കി വെല്ലുവിളികളെ തരണം ചെയ്യാനായെന്നും പുതിയ ആശയത്തെക്കുറിച്ച് വ്യക്തമാക്കി കൊണ്ട്  യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ഭക്ഷ്യ വിതരണ നടപടിക്രമം സുസ്ഥിരമാണെന്നും അത് തടസ്സപ്പെടില്ലെന്നും രാജ്യത്തിന്‍റെ പരമപ്രധാനമായ മുന്‍ഗണന ഇതിനാണെന്നുമുള്ള, അബുദാബി ഭരണാധികാരിയും യുഎഇ സേനാ വിഭാഗം ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ എച്ച് എച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പ്രസ്താവനയോട് പ്രതികരിച്ചു കൊണ്ട് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. എമിറേറ്റ്സ് ഫുഡ് സെക്യൂരിറ്റി കൗണ്‍സില്‍, മറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ നയങ്ങള്‍ക്ക് പിന്തുണയേകുന്നതിനായാണ് പുതിയ ആശയമെന്നും യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു. 

 ഈ പ്രതിസന്ധിയുടെ തുടക്കം മുതല്‍ തന്നെ രാജ്യത്തിന് അധിക തുക ഈടാക്കുകയോ ഓഹരി ഉടമകള്‍ക്കുമേല്‍ ഏതെങ്കിലും തരത്തിലുള്ള ചെലവുകളോ അധിക ബാധ്യതകളോ  ചുമത്താതെയുമുള്ള തന്ത്രപരമായ ചരക്ക് വിതരണമാണ് യൂണിയന്‍ കോപ് നടത്തിയിരുന്നതെന്ന് സിഇഒ വ്യക്തമാക്കി. ഇതിലൂടെ ഭക്ഷ്യ സുരക്ഷ,  വിപണിയുടെ നിലനില്‍പ്പ്,  രാജ്യത്തെ വിലനിലവാരം എന്നിവ കാത്തുസൂക്ഷിച്ചെന്നും അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തന്നെ ഭൗതികമായ ലക്ഷ്യങ്ങളില്‍ നിന്ന് രാജ്യത്തെയും പൗരന്മാരെയും അകറ്റി നിര്‍ത്തി രാജ്യത്തെ സേവിക്കാന്‍ എല്ലാ കഴിവുകളും സംയോജിപ്പിച്ചെന്നും പുതിയ ശാഖ, ഒരു തരത്തില്‍ സാമൂഹിക സേവനത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അല്‍ ഫലസി വിശദമാക്കി. നടത്തിപ്പ് ചെലവുകള്‍ ലാഭവിഹിതത്തില്‍ ഉള്‍പ്പെട്ടെന്നും അതിനാല്‍ ന്യായമായ വിലയില്‍ മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നും അല്‍ ഫലസി പറഞ്ഞു.

തങ്ങളുടെ സംഘാംഗങ്ങളുടെ പ്രയത്നങ്ങളുടെയും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായും പുറമെ നിന്നുള്ള വിതരണക്കാരുമായമുള്ള ശക്തമായ ബന്ധവും മൂലം തുടക്കകാലഘട്ടം മുതല്‍ യൂണിയന്‍ കോപ് ലോകരാജ്യങ്ങളുമായി ഊഷ്മളമായ ബന്ധവും പങ്കാളിത്തവും സ്ഥാപിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നെന്ന് സിഇഒ ചൂണ്ടിക്കാട്ടി. യൂണിയന്‍ കോപിന്‍റെ  പര്‍ച്ചേസ് പവറും പ്രദേശിക, റീജിയണല്‍ മാര്‍ക്കറ്റുകളിലെ കോര്‍പ്പറേറ്റ് ഖ്യാതിയും  തുടര്‍ച്ചയായ ചരക്ക് സംഭരണം, നിലവിലെ മഹാമാരിയെ നേരിടുക, സാമ്പത്തിക, രാഷ്ട്രീയ മുന്‍ഗണനകള്‍ക്ക് ഉപരിയായി ആരോഗ്യത്തിന് പ്രാധാന്യം നല്‍കി കൊണ്ട് നിലവിലെ മഹാമാരിയെ നേരിടുക എന്നിവയിലേക്ക് സംഭാവന നല്‍കുന്നതിന് കാരണമായെന്നും അല്‍ ഫലസി പറഞ്ഞു.

4,000 ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, ഒരു സമയം ഏകദേശം 200 ഉപഭോക്താക്കളെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം എന്നിവയും 162,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ശാഖയിലുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ അറിയിച്ചു.  സെല്‍ഫ് സര്‍വീസ് സംവിധാനത്തിലാണ് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ചിലവ് ലാഭിക്കുന്നതിനായും ഉപഭോക്താക്കള്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനുമുള്ള ചില നടപടികളും ഈ ശാഖയില്‍ യൂണിയന്‍ കോപ് മാനേജ്മെന്റ് സ്വീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് വില്‍പന മൂല്യം ഓഹരി ഉടമകളുടെ പേരില്‍ പ്രത്യേകമായി രേഖപ്പെടുത്തുകയോ തമായാസ് ലോയല്‍റ്റി പ്രോഗ്രാമില്‍ പോയിന്റുകളായി കൂട്ടിച്ചേര്‍ക്കപ്പെടുകയോ ഇല്ല. ഈ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കും.