Asianet News MalayalamAsianet News Malayalam

വിതരണക്കാര്‍ക്ക് പിന്തുണയേകാന്‍ 1.5 കോടി ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

പ്രാരംഭഘട്ടത്തില്‍ 1.7 കോടി ദിര്‍ഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ കൊവിഡ് പോരാട്ടത്തിലെ വിവിധ പദ്ധതികള്‍ക്കുമായി യൂണിയന്‍ കോപ് നീക്കിവെച്ചിരുന്നു. പുതിയ തീരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ 3.1 കോടി ദിര്‍ഹമാണ് കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിനായി യൂണിയന്‍ കോപ് നീക്കിവെച്ചതെന്ന് സിഇഒ അല്‍ ഫലസി ചൂണ്ടിക്കാട്ടി.

Union Coop Supports its Suppliers with AED 15 Million
Author
Abu Dhabi - United Arab Emirates, First Published Jun 8, 2020, 4:27 PM IST

അബുദാബി: ചരക്ക് സേവന വിതരണക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ 1.5 കോടി ദിര്‍ഹം നീക്കിവെച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. വിതരണക്കാര്‍ക്കായി 14, 68200 ദിര്‍ഹത്തിന്‍റെ ബജറ്റിനാണ്  യൂണിയന്‍ കോപ് അനുമതി നല്‍കിയത്. കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെയും ദുബായ് എമിറേറ്റിലെയും രാജ്യത്ത് ആകമാനവുമുള്ള സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് യൂണിയന്‍ കോപ് വിവിധ ശാഖകളിലെ വിതരണക്കാര്‍ക്ക് പിന്തുണയുമായി പുതിയ തീരുമാനം എടുത്തത്.

രാജ്യസ്‌നേഹത്തിലൂന്നി സാമ്പത്തിക മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതില്‍ സര്‍ക്കാരിനോടൊപ്പം സംഭാവനകള്‍ നല്‍കാനാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ കൂടെ അനുവാദത്തോടെ യൂണിയന്‍ കോപ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി അറിയിച്ചു. രാജ്യത്തെ സാമ്പത്തിക രംഗത്തെ പിന്തുണയ്ക്കാനും ബിസിനസിന്റെ കാര്യക്ഷമത ഉറപ്പാക്കാനും കൊവിഡ് മഹാമാരി മൂലമുണ്ടായ നഷ്ടങ്ങള്‍ നികത്താനും ലക്ഷ്യമിട്ടാണ് യൂണിയന്‍ കോപ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സിഇഒ വ്യക്തമാക്കി.

പ്രാരംഭഘട്ടത്തില്‍ 1.7 കോടി ദിര്‍ഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ കൊവിഡ് പോരാട്ടത്തിലെ വിവിധ പദ്ധതികള്‍ക്കുമായി യൂണിയന്‍ കോപ് നീക്കിവെച്ചിരുന്നു. പുതിയ തീരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ 3.1 കോടി ദിര്‍ഹമാണ് കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിനായി യൂണിയന്‍ കോപ് നീക്കിവെച്ചതെന്ന് സിഇഒ അല്‍ ഫലസി ചൂണ്ടിക്കാട്ടി.

Union Coop Supports its Suppliers with AED 15 Million

ദേശീയ സാമ്പത്തിക സ്ഥാപനമായാണ് യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനമെന്നും അതുകൊണ്ടു തന്നെ ഭൗതിക താല്‍പ്പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ഉപരിയായി ദേശീയ താല്‍പ്പര്യങ്ങള്‍ക്കാണ് യൂണിയന്‍ കോപ് പ്രധാന്യം നല്‍കുന്നതെന്നും അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും  യൂണിയന്‍ കോപിന്റെ വിതരണക്കാര്‍ക്കുമായുള്ള വിവിധ സംരംഭങ്ങളും ഉത്തേജക പാക്കേജുകളും കൂട്ടായ പ്രവര്‍ത്തനവും അതിലൂടെയുള്ള സാമ്പത്തിക പുനരുത്ഥാരണവും ലക്ഷ്യമിട്ടുള്ള ആശയത്തില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം വിശദമാക്കി.

മഹാമാരി വിവിധ മേഖലകളിലേല്‍പ്പിച്ച പ്രത്യാഘാതത്തിന്റെ തോതിനെക്കുറിച്ച് യൂണിയന്‍ കോപിന് കൃത്യമായ ബോധ്യമുണ്ടെന്ന് യൂണിയന്‍ കോപ് സിഇഒ പറഞ്ഞു. അതുകൊണ്ട് കൊമേഴ്‌സ്യല്‍ ഔട്ട്‌ലെറ്റുകളിലെ വിതരണക്കാരുടെ നിലവിലെ സാഹചര്യങ്ങള്‍ പഠിക്കാന്‍ യൂണിയന്‍ കോപ് ഒരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു. ഈ പഠനത്തിലൂടെ വിതരണക്കാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനും ബിസിനസ് പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും അതുവഴി കൊവിഡ് പ്രതിസന്ധി മൂലം വിതരണക്കാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കുമെന്ന് സിഇഒ വ്യക്തമാക്കി. നാമെല്ലാവരും ഒരു വലിയ ഗ്രൂപ്പ് ആണെന്നും ഒരേ ബോട്ടിലെ യാത്രക്കാരാണെന്നുമാണ് യൂണിയന്‍ കോപ് സിഇഒ വിശ്വസിക്കുന്നത്.

വിപണിയുടെ നിലനില്‍പ്പും വിലനിലവാരവും ഉറപ്പാക്കി ഭക്ഷ്യവസ്തുക്കള്‍ നല്‍കിയതിനും പുറമെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആവശ്യമായ ഉല്‍പ്പന്നങ്ങളും ചരക്കുകളും കൊവിഡിന്റെ പശ്ചാത്തലത്തില്‍ എത്തിക്കാന്‍ യൂണിയന്‍ കോപ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണെന്നും യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി കൂട്ടിച്ചേര്‍ത്തു. കൊവിഡ് സൃഷ്ടിച്ച ആഗോള പ്രതിസന്ധിയെയും പ്രത്യാഘാതങ്ങളെയും അതിജീവിക്കാന്‍ ദേശീയ സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ യൂണിയന്‍ കോപ് എല്ലാ മേഖലകളെയും പിന്തുണയ്ക്കുന്നുമുണ്ട്.

Follow Us:
Download App:
  • android
  • ios