Asianet News MalayalamAsianet News Malayalam

50 ലക്ഷം ദിര്‍ഹത്തിന്റെ പ്രൊമോഷന്‍ ക്യാമ്പയിനുമായി ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ യൂണിയന്‍ കോപ്

ജൂലൈ 15ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ 28 വരെ 14 ദിവസം നീളും. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസ്യം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, അരി, എണ്ണ, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ 65 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 

Union Coop to Welcome Eid with Promotions worth AED 5 Million
Author
Dubai - United Arab Emirates, First Published Jul 13, 2021, 2:21 PM IST

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍, കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപില്‍ ബലിപെരുന്നാള്‍ പ്രൊമോഷന്‍ ക്യാമ്പയിനിനായി 50 ലക്ഷം ദിര്‍ഹം നീക്കിവെച്ചു. ഈ മാസം 15ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ജൂലൈ 28 വരെ നീണ്ടുനില്‍ക്കും. 1500 ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 65 ശതമാനം വരെ വിലക്കിഴിവാണ് പ്രൊമോഷന്‍ ക്യാമ്പയിനിലൂടെ നല്‍കുന്നത്. സാമൂഹികക്ഷേമത്തിലൂന്നിയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂണിയന്‍ കോപ് പുതിയ പ്രൊമോഷന് തുടക്കമിടുന്നത്. ഇതുവഴി ഉപഭോക്താക്കളുടെ സന്തോഷം, ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുക, ഇതിന് പുറമെ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നിവയും ലക്ഷ്യമിടുന്നു. 

ദുബൈ എമിറേറ്റിലെ എല്ലാ ശാഖകളിലും കേന്ദ്രങ്ങളിലും വാര്‍ഷിക ഡിസ്‌കൗണ്ട് ക്യാമ്പയിനുകള്‍ തുടര്‍ച്ചയായി നടത്താറുള്ളതായി യൂണിയന്‍ കോപിന്റെ ട്രേഡിങ് ഡിവിഷന്‍ ഡയറക്ടര്‍ മജിറുദ്ദീന്‍ ഖാന്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തി ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിങ് പദ്ധതികളുടെ ഭാഗമായാണിത്. അവശ്യ സാധനങ്ങളും നിരവധി ആവശ്യക്കാരുള്ള ഉല്‍പ്പന്നങ്ങളും കുറഞ്ഞ വിലയില്‍ നല്‍കാനും അതുവഴി മള്‍പ്പിള്‍ പര്‍ച്ചേസ് സാധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനും ഇത്തരം ക്യാമ്പയിനുകളിലൂടെ സാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Union Coop to Welcome Eid with Promotions worth AED 5 Million

പുതിയ ശാഖകള്‍ തുറക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും പ്രയാസങ്ങള്‍ കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പുതിയ ശ്രമങ്ങളെന്ന് മജിറുദ്ദീന്‍ ഖാന്‍ വ്യക്തമാക്കി. ജൂലൈ 15ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ 28 വരെ 14 ദിവസം നീളും. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസ്യം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, അരി, എണ്ണ, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ 65 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് അദ്ദേഹം വിശദമാക്കി. യൂണിയന്‍ കോപ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും യൂണിയന്‍ കോപിന്റെ വിവിധ ശാഖകളിലെ ക്ലിക്ക് &കളക്ട് എക്‌സ്പ്രസ് ഡെലിവറി സര്‍വീസുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസുകള്‍ നടത്താനുള്ള സൗകര്യമുണ്ട്.  


 

Follow Us:
Download App:
  • android
  • ios