Asianet News MalayalamAsianet News Malayalam

Union Coop എന്നാൽ വിശ്വാസം; 2022-ൽ 2,95,000 ഓര്‍ഡറുകള്‍

മൊത്തം ഡിജിറ്റൽ പ്ലാറ്റ്‍ഫോമിലെ ഉൽപ്പന്നങ്ങളുടെ എണ്ണം 87,000 എത്തി. എപ്പോഴും പുതുക്കുന്ന ഇൻവെന്‍ററിയാണ് Union Coop-ന് ഉള്ളത്

Union Coop UAE smart store and online store products
Author
First Published Jan 24, 2023, 2:55 PM IST | Last Updated Jan 24, 2023, 2:55 PM IST

ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിലൂടെ ദുബായ് ആസ്ഥാനമായുള്ള Union Coop 2022-ൽ പൂര്‍ത്തിയാക്കിയത് 2,95,000 ഓര്‍ഡറുകള്‍. ഭക്ഷണവും മറ്റ് പര്‍ച്ചേസുകളും ഇതിൽ ഉൾപ്പെടുന്നു. Union Coop സ്മാര്‍ട്ട് സ്റ്റോര്‍ നിലവിൽ 87,000 ഉൽപ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിലിരുന്നു തന്നെ ഹൈപ്പര്‍മാര്‍ക്കറ്റ് പര്‍ച്ചേസ് അനുഭവം ഉപയോക്താക്കള്‍ക്ക് നൽകുകയാണ് ലക്ഷ്യമെന്ന് Union Coop പറയുന്നു. മെറ്റാവെഴ്സിൽ Union Coop Perfect Store എന്ന പേരിൽ പുതിയ സ്റ്റോര്‍ തുടങ്ങാനും പദ്ധതിയുണ്ട്.

അഞ്ച് ലക്ഷം ഡൗൺലോഡുകള്‍

Union Coop സ്മാര്‍ട്ട് ഓൺലൈൻ സ്റ്റോറിൽ 2,75,600 കസ്റ്റമേഴ്സ് ആണ് രജിസ്ട്രേഡ് യൂസര്‍മാരായിട്ടുള്ളത്. മൊത്തം അഞ്ച് ലക്ഷം ഡൗൺലോഡുകളും എത്തി. 

ഒരുപാട് ചോയ്സുകള്‍

45 മിനിറ്റിനുള്ളിൽ ഡെലവറി ഉറപ്പാക്കുന്ന Express Delivery സര്‍വീസ് Union Coop Smart Store-ലും ഓൺലൈൻ സ്റ്റോറിലും ലഭ്യമാണ്. മറ്റൊരു സേവനമായ You Scan We Drop ഉപയോഗിച്ച് ഷോപ്പിങ് കാര്‍ട്ട് ഇല്ലാതെ തന്നെ ഷോപ് ചെയ്യാനാകും. സ്മാര്‍ട്ട്ഫോണിലെ ആപ്പ് ഉപയോഗിച്ച് സാധനങ്ങള്‍ സ്കാൻ ചെയ്ത് ചെക് ഔട്ട് ചെയ്യുക മാത്രമാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്. ഇതിന് പിന്നാലെ സ്റ്റോറിലെ ടീം ഓര്‍ഡറുകള്‍ പാക് ചെയ്ത് അഡ്രസ്സിൽ എത്തിച്ചുനൽകും. Click & Collect എന്ന സേവനം ഉപയോഗിച്ചാൽ ഷോപ്പിങ് ഓൺലൈനായി നടത്തുകയും ഉപയോക്താവ് തെരഞ്ഞെടുക്കുന്ന ബ്രാഞ്ചിൽ നിന്ന് ഉൽപ്പന്നങ്ങള്‍ കളക്റ്റ് ചെയ്യുകയുമാകാം.

Union Coop-ൽ നിന്ന് ഷോപ് ചെയ്യുന്നവര്‍ക്ക് ദുബായ് നഗരത്തിനും പുറത്തും ഡെലവറി ലഭിക്കും. AED 300-ന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ഫ്രീ ഡെലവറിയുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ഡെലിവറി സര്‍വ്വീസ്. അബുദാബി, അൽ എയ്ൻ നഗരങ്ങളിൽ ഈ സേവനം തൽക്കാലം ലഭ്യമല്ല.

സ്മാര്‍ട്ട് കസ്റ്റമര്‍ക്ക് നേടാം സ്മാര്‍ട്ട് പ്രൊമോഷനുകള്‍

Union Coop ഉപയോക്താക്കള്‍ക്ക് നിരവധി പ്രൊമോഷനുകള്‍ നേടാനാകും. സ്മാര്‍ട്ട് പ്രൊമോഷൻസ് ലഭിക്കുന്ന സമയങ്ങളിൽ തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങള്‍ക്ക് 90% വരെ കിഴിവ് നേടാം. ഒപ്പം എക്സ്ക്ലൂസിവ് online only ഓഫറുകളും നേടാം. ദിവസവും 800-ൽ അധികം ഡെലിവറി റിക്വസ്റ്റുകളാണ് Union Coop-ന് ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ഉൽപ്പന്നങ്ങള്‍ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തി ഡിജിറ്റലായി ഷോപ് ചെയ്യുന്നവര്‍ക്ക് നൽകുകയാണ് Union Coop ലക്ഷ്യമിടുന്നത്.
  
എപ്പോഴും പുതുമ നിലനിര്‍ത്തുന്നു

Union Coop സ്മാര്‍ട്ട് ആപ്പും ഓൺലൈൻ സ്റ്റോറും സ്ഥിരമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. പുതിയ ഫീച്ചറുകളും ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങളും ഇത് ഉറപ്പാക്കുന്നു. പുതിയ കാറ്റഗറി ഉൽപ്പന്നങ്ങള്‍, സര്‍വീസ് ഫീച്ചറുകള്‍ പരിചയപ്പെടുത്തി യഥാര്‍ഥ ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണ് Union Coop ചെയ്യുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios