റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഉണ്ടായതെന്ന് യൂണിയൻ കോപ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

യൂണിയൻ കോപ് 2025 സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിലെ ഫലം പ്രഖ്യാപിച്ചു. മൊത്തം വരുമാനം 1.7 ബില്യൺ ദിർഹമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം വളർച്ച രേഖപ്പെടുത്തി.

റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഉണ്ടായതെന്ന് യൂണിയൻ കോപ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

റീട്ടെയിൽ വിൽപ്പനന 1.384 ബില്യൺ ദിർഹമാണ്. 6.72% ആണ് വളർച്ച. റിയൽ എസ്റ്റേറ്റ് 12.61% വളർന്നു. വരുമാനം 134 മില്യൺ ദിർഹത്തിൽ എത്തി. മറ്റു വരുമാനം 59 മില്യൺ ദിർഹമാണ്. നികുതിക്ക് മുൻപുള്ള ലാഭം 251 മില്യൺ ദിർഹം (6% വളർച്ച), നികുതിക്ക് ശേഷം 227 മില്യൺ ദിർഹം (7% വളർച്ച).

ഉപയോക്താക്കൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവർത്തനം തുടരുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. സ്ഥിരം ഉപയോക്താക്കളിൽ 19% വളർച്ചയും പുതിയ ഉപയോക്താക്കളിൽ 66% വളർച്ചയും രേഖപ്പെടുത്തി. ഓൺലൈൻ വിൽപ്പന 27% ആയി ഉയർന്നു.

2025-ൽ യൂണിയൻ കോപ് നാല് പുതിയ സ്റ്റോറുകൾ തുറന്നു, നാല് ഔട്ട് ലെറ്റുകൾ നവീകരിച്ചു. മാത്രമല്ല, 18 സ്റ്റോറുകളിൽ സെൽഫ് ചെക്കൗട്ട് ഏ‍ർപ്പെടുത്തി. രണ്ട് സ്റ്റോറുകൾ സ്കാൻ ആൻഡ് ​ഗോ സംവിധാനവും കൊണ്ടുവന്നു. തങ്ങളുടെ മേഖലയിൽ ആദ്യമായി സബ്സ്ക്രിപ്ഷൻ സംവിധാനവും കൊണ്ടുവന്നു.

തമയസ് ഡിജിറ്റൽ ലോയൽറ്റി പ്ലാറ്റ്ഫോം 2025-ന്റെ രണ്ടാം പാദത്തിലാണ് അവതരിപ്പിച്ചത്. നിലവിൽ 87% ആക്റ്റീവ് ഉപയോക്താക്കളുണ്ട്. 2025-ന്റെ നാലാം പാദത്തിൽ ​ഗ്രാബ് ആൻഡ് ​ഗോ റെഡി മീൽസ് തെരഞ്ഞെടുത്ത സ്റ്റോറുകളിൽ നടപ്പിലാക്കാനും പദ്ധതിയുണ്ട്.

സ്വദേശിവൽക്കരണം 38% പൂർത്തിയായതായും കമ്പനി അറിയിച്ചു. നേതൃനിരയിലും ജീവനക്കാരിലും 25% വനിതകളാണ്. 8,500 പരിശീലന മണിക്കൂറുകളും ട്രെയിനിങ് അക്കാദമി പൂർത്തിയാക്കി.