Asianet News MalayalamAsianet News Malayalam

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതികാരമായി വിദ്യാര്‍ത്ഥിനിക്ക് പൂജ്യം മാര്‍ക്ക് നല്‍കി; അധ്യാപകനെതിരെ വിചാരണ

സര്‍വകലാശാലാ അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിന്  വിസമ്മതിക്കുകയായിരുന്നു.

University professor to stand trial for changing students grades for denying marriage proposal
Author
Kuwait City, First Published Sep 7, 2021, 9:07 PM IST

കുവൈത്ത് സിറ്റി: തന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മാര്‍ക്ക് തിരുത്തിയെന്ന പരാതിയില്‍ യൂണിവേഴ്‍സിറ്റി അധ്യാപകനെതിരെ വിചാരണ. കുവൈത്തിലെ അല്‍ ജരീദ പത്രമാണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കുവൈത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സര്‍വകലാശാലാ അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിന്  വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാര്‍ക്കുകളെല്ലാം തിരുത്തുകയായിരുന്നു എന്നാണ് പരാതി. അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയത്തിന് പൂജ്യം മാര്‍ക്കാണ് നല്‍കിയത്. എന്നാല്‍ വിദ്യാര്‍ത്ഥിനി എല്ലാ ക്ലാസുകളിലും പങ്കെടുത്തിരുന്നു.

ബോധപൂര്‍വം തന്റെ മാര്‍ക്കുകള്‍ കുറയ്‍ക്കുകയും തിരുത്തല്‍ വരുത്തുകയും ചെയ്‍തെന്നാരോപിച്ച് വിദ്യാര്‍ത്ഥിനി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ അധ്യാപകന്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് ക്രിമിനല്‍ കോടതിയിലേക്ക് കേസ് കൈമാറിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios