വരുന്ന ദിവസങ്ങളിലും അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും. താപനിലയും കുറയും. തീര പ്രദേശങ്ങളില്‍ അഞ്ച് മുതല്‍ ഏഴി ഡിഗ്രി സെന്റിഗ്രേഡ് വരെ താപനിലയില്‍ കുറവുണ്ടാകും. 

അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെയും ഇന്നും ലഭിച്ച കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ഇതേ കാലാവസ്ഥ തന്നെ തുടരും. വ്യാഴാഴ്ചയോടെ പൂര്‍വസ്ഥിതിയിലാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

വരുന്ന ദിവസങ്ങളിലും അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും. താപനിലയും കുറയും. തീര പ്രദേശങ്ങളില്‍ അഞ്ച് മുതല്‍ ഏഴി ഡിഗ്രി സെന്റിഗ്രേഡ് വരെ താപനിലയില്‍ കുറവുണ്ടാകും. രാവിലെ ജബല്‍ ജെയ്സ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ 10.2 ഡിഗ്രി സെന്റിഗ്രേഡാണ് ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില.