റംസാനിൽ വിലക്കയറ്റം തടഞ്ഞും ഡിസ്ക്കൗണ്ട് ഉറപ്പാക്കിയും യുഎഇയിൽ ലുലു ഗ്രൂപ്പിന്റെ ലുലു റംസാൻ ഇനിഷ്യേറ്റീവ്. 

ദുബായ്: റംസാനിൽ വിലക്കയറ്റം തടഞ്ഞും ഡിസ്ക്കൗണ്ട് ഉറപ്പാക്കിയും യുഎഇയിൽ ലുലു ഗ്രൂപ്പിന്റെ ലുലു റംസാൻ ഇനിഷ്യേറ്റീവ്. വിലക്കയറ്റമില്ലാതെ സുഗമമായ വിതരണം എല്ലായിടത്തും ഉറപ്പാക്കിയതായി ഗ്രൂപ്പ് അറിയിച്ചു. അവശ്യസാധനങ്ങൾക്കും, പലചരക്ക് ഉൽപ്പന്നങ്ങൾക്കും 60 ശതമാനം വരെ ഡിസ്ക്കൗണ്ട് നൽകും.അയ്യായിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഇളവ് നൽകും.

രണ്ട് തരം റമദാൻ കിറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. വിൽപ്പന നടക്കുന്ന ഓരോ ഉൽപ്പന്നത്തിൽ നിന്നും 1 ദിർഹം വീതം ദുബായ് കെയറുമായി ചേർന്നുള്ള റമദാൻ ക്യാംപയിനിലേക്ക് നൽകും. എമിറേറ്റ്സ് റെഡ് ക്രസന്റുമായി ചേർന്ന് ഇഫ്ത്താർ ബോക്സ് വിതരണവും ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്. ചാരിറ്റി കാർഡുകൾ, വിവിധ തീമുകളിലുള്ള പ്രമോഷൻസ് എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ഹൈപ്പർ മാർക്കറ്റുകളിൽ കുടുംബങ്ങൾക്കായി റമദാൻ നൈറ്റ്സും ലുലു ഗ്രൂപ്പ് സംഘടിപ്പിക്കും.

ഇത് ബെസ്റ്റ് ടൈം, സമ്മാനവും വാങ്ങി മടങ്ങാം, കളറാക്കി ലുലു മാളിന്റെ പിറന്നാൾ, ഇതുവരെ മാളിലെത്തിയവര്‍ 19 കോടി

അതേസമയം, ഖത്തറില്‍ റമദാന്‍റെ ഭാഗമായി പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം ലഭിക്കുന്നത്. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്‍റെ ഭാഗമായാണിത്. എന്നാല്‍ എത്ര തടവുകാര്‍ക്കാണ് പൊതുമാപ്പ് നല്‍കിയതെന്ന് പുറത്തുവിട്ടിട്ടില്ല. 

റമദാനോട് അനുബന്ധിച്ച് യുഎഇയില്‍ ആകെ 2,592 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. 

ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ,റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈയില്‍ 691 തടവുകാരെ മോചിപ്പി​ക്കാനാ​ണ്​ യുഎ.ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉത്തരവിട്ടത്. വിവിധ രാജ്യക്കാരാണ് മോചിതരാകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം