മസ്‌കറ്റ്: പുതുതായി സ്ഥാപിതമായ ഒമാന്‍ ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സംഘടിപ്പിച്ചിരുന്ന പ്രഥമ യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പങ്കെടുത്തു. രണ്ടു  ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മസ്‌കറ്റില്‍ എത്തിയതായിരുന്നു മന്ത്രി വി. മുരളീധരന്‍.

വാണിജ്യം, വ്യവസായം, വിനോദസഞ്ചാര മേഖല, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയില്‍ ഇരു രാജ്യങ്ങളിലെ യുവതലമുറയെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

'ഹയാത് റീജന്‍സി'ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാന പതി മൂന്നു മഹാവീര്‍ എംബസ്സിയിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. മന്ത്രി വി മുരളീധരന്‍ ഇന്ന് ഒമാനിലെ സാമൂഹിക പ്രവര്‍ത്തകരുമായി മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ സംവാദം നടത്തും.