കുവൈത്തിൽ ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയർമാരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് വി മുരളീധരൻ.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യയിൽ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയർമാരും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇക്കാര്യം കുവൈത്ത് സർക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. നാളെയാണ് കുവൈത്ത് സർക്കാരുമായുള്ള മുരളീധരന്‍റെ കൂടിക്കാഴ്ച.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അംഗീകൃത ഏജൻസി വഴി മാത്രമേ ഗാർഹിക ജോലിക്കായി കുവൈത്തിൽ വരാൻ പാടുള്ളൂ. നിലവിൽ വ്യാജ വിസയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കൾക്ക് നാട്ടിൽ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും വി മുരളീധരൻ പറഞ്ഞു.