Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് സേഹ

അബുദാബിയില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 10 മണി വരെ രക്തബാങ്കില്‍ നേരിട്ടെത്തി രക്തം നല്‍കാനുള്ള സൗകര്യമുണ്ട്.

Vaccinated people may donate blood within 14 days of first or second dose
Author
Abu Dhabi - United Arab Emirates, First Published Feb 26, 2021, 11:22 PM IST

അബുദാബി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ രക്തദാനത്തിലൂടെ കുറഞ്ഞത് മൂന്നുപേരുടെ ജീവനുകള്‍ എങ്കിലും രക്ഷിക്കാമെന്ന് സേഹ ആക്ടിങ് സിഒഒ ഡോ. മര്‍വാന്‍ അല്‍ കാബി പറഞ്ഞു.

അബുദാബിയില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 10 മണി വരെ രക്തബാങ്കില്‍ നേരിട്ടെത്തി രക്തം നല്‍കാനുള്ള സൗകര്യമുണ്ട്. അല്‍ഐന്‍ ശാഖയില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാണ് എത്തേണ്ട സമയം.  

Follow Us:
Download App:
  • android
  • ios