Asianet News MalayalamAsianet News Malayalam

മലയാളം മിഷന്‍ നാടകക്കളരിയില്‍ ബഷീര്‍ കഥയ്ക്ക് ദൃശ്യാവിഷ്കാരം

നാടകക്കളരിയില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയ്ക്കൊപ്പം കണിക്കൊന്ന പാഠപുസ്തകത്തിലെ പാഠഭാഗങ്ങളുടെ നാടകീകരണവും അഭിനയ പരിശീലനവും നടന്നു. നാടകക്കളരിക്ക് നേതൃത്വം നല്‍കിയ നാടകകൃത്തും സംവിധായകനുമായ ജയന്‍ തച്ചമ്പാറയാണ് ബഷീര്‍ കഥയുടെ നാടകാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ചത്.

Vaikom Muhammad Basheer's story performed as drama
Author
Riyadh Saudi Arabia, First Published Feb 1, 2021, 11:31 PM IST

ജിദ്ദ: മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ നാടകക്കളരിയില്‍ കുട്ടികള്‍ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥ 'വിശ്വവിഖ്യാതമായ മൂക്കി' ന്റെ നാടകാവിഷ്‌കാരം ശ്രദ്ധേയമായി. നാടകക്കളരിയിലെ കഥയുടെ നാടകീകരണവും അഭിനയ പരിശീലനവും മലയാളം മിഷന്‍ പഠിതാക്കള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നു. സമൂഹത്തിലെ പൊള്ളത്തരങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ നിശിതമായി വിമര്‍ശിക്കുന്ന ബഷീറിന്റെ കഥയിലെ സംഭവപരമ്പരകള്‍ കുട്ടികള്‍ വിവിധ രംഗങ്ങളിലൂടെ ഓണ്‍ലൈനില്‍ അവതരിപ്പിച്ചു.

നാടകക്കളരിയില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയ്ക്കൊപ്പം കണിക്കൊന്ന പാഠപുസ്തകത്തിലെ പാഠഭാഗങ്ങളുടെ നാടകീകരണവും അഭിനയ പരിശീലനവും നടന്നു. നാടകക്കളരിക്ക് നേതൃത്വം നല്‍കിയ നാടകകൃത്തും സംവിധായകനുമായ ജയന്‍ തച്ചമ്പാറയാണ് ബഷീര്‍ കഥയുടെ നാടകാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ചത്. മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളായ ദേവജിത് സനില്‍ കുമാര്‍, ധ്യാന്‍ മാധവ്, ദിയ ഹാരിസ്, ഗാഥ ഗിരീഷ്, മയൂര്‍ മുരളി, റോഷന്‍ ഷാനവാസ്, ശ്രേയ സുരേഷ്, സ്വേത സുരേഷ് എന്നിവരാണ് നാടകക്കളരിയിലെ  'വിശ്വവിഖ്യാതമായ മൂക്കി'ല്‍ വേഷമിട്ടത്. സരീഷ്.കെ.പി, മുരളി, മഹേന്ദ്രന്‍ എന്നിവര്‍ നാടകാവതരണത്തിന് സാങ്കേതിക സഹായവും സംഗീതവും നല്‍കി. സൗദി ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളിലെ പഠനകേന്ദ്രങ്ങളില്‍ നിന്ന്  തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാര്‍ത്ഥികളാണ് നാടകക്കളരിയില്‍ പങ്കെടുത്തത്. ചാപ്റ്റര്‍ വിദഗ്ധ സമിതി വൈസ് ചെയര്‍മാന്‍ ഷാഹിദ ഷാനവാസ്, സനില്‍ കുമാര്‍ എന്നിവര്‍ നാടകാവതരണത്തിനും സംഘാടനത്തിനും നേതൃത്വം നല്‍കി.

Vaikom Muhammad Basheer's story performed as drama

വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.മുബാറക്ക് സാനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത് നാടകക്കളരി ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ഭാരവാഹികളായ നൗഷാദ് കോര്‍മത്ത്, മാത്യുതോമസ് നെല്ലുവേലില്‍, രമേശ് മൂച്ചിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മലയാളം മിഷന്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിച്ച് മാതൃഭാഷാ പഠനശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഒരു പഠനസങ്കേതമെന്ന നിലയില്‍ നാടകത്തിന്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനാണ്  നാടകക്കളരി സംഘടിപ്പിച്ചത്. ഭാഷാ പഠനത്തിന്റെ ഭാഗമായി വിവിധ മാധ്യമങ്ങളും ഭാഷാ വ്യവഹാര രൂപങ്ങളും കുട്ടികള്‍ക്ക് പരിചപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികള്‍ തുടര്‍ന്നും മലയാളം മിഷന്‍ സംഘടിപ്പിക്കുമെന്ന് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios