ജി.ഡി.പിയുടെ 1.5 ശതമാനം (400 ദശലക്ഷം റിയാല്‍) നികുതിയിലൂടെ സമാഹരിക്കാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. 

മസ്‍കത്ത്: ഒമാനില്‍ ഏപ്രില്‍ 16 മുതല്‍ മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ടാക്സ് അതോരിറ്റി ചെയര്‍മാര്‍ സൗദ്‌ ബിന്‍ നാസര്‍ ബിന്‍ റാഷിദ് അല്‍ ശുഖൈലിയെ ഉദ്ധരിച്ച് ഒമാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 

ജി.ഡി.പിയുടെ 1.5 ശതമാനം (400 ദശലക്ഷം റിയാല്‍) നികുതിയിലൂടെ സമാഹരിക്കാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. 94 ഭക്ഷ്യ വസ്തുക്കളെ നേരത്തെ തന്നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മൂല്യ വര്‍ദ്ധിത നികുതി നടപ്പാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ടാക്സ് അതോരിറ്റി ചെയര്‍മാന്‍ അറിയിച്ചു.