Asianet News MalayalamAsianet News Malayalam

വന്ദേഭാരത് മിഷൻ; ഇന്ന് ഒമ്പത് വിമാനങ്ങൾ ഇന്ത്യയിലേക്ക്; മൂന്നെണ്ണം കൊച്ചിയിലേക്കുള്ളത്

രാത്രി 12.15ന് ദുബായിൽ നിന്നുള്ള വിമാനം ചെന്നൈയിലെത്തും. മൂന്നു മണിക്കാണ് ധാക്കയിൽ നിന്നുള്ള വിമാനം ദില്ലിയിലെത്തുക. കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം വൈകീട്ട് ആറരയ്ക്കും ഷാർജയിൽ നിന്ന് ലഖ്നൗവിലേക്കുള്ള വിമാനം 08.50നും എത്തും.

vandebharat mission 9 flight to india today
Author
Delhi, First Published May 9, 2020, 10:17 AM IST

ദില്ലി: വന്ദേഭാരത് മിഷന്റെ ഭാ​ഗമായി പ്രവാസികളെയും കൊണ്ട് ഇന്ന് ഒമ്പതു വിമാനങ്ങൾ ഇന്ത്യയിലെത്തും. ഇതിൽ മൂന്നെണ്ണം കേരളത്തിലേക്ക് ഉള്ളതാണ്.

രാത്രി 12.15ന് ദുബായിൽ നിന്നുള്ള വിമാനം ചെന്നൈയിലെത്തും. മൂന്നു മണിക്കാണ് ധാക്കയിൽ നിന്നുള്ള വിമാനം ദില്ലിയിലെത്തുക. കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം വൈകീട്ട് ആറരയ്ക്കും ഷാർജയിൽ നിന്ന് ലഖ്നൗവിലേക്കുള്ള വിമാനം 08.50നും എത്തും.

കുവൈറ്റ്-കൊച്ചി വിമാനം രാത്രി ഒമ്പതേകാലിനാണ് എത്തുക. മസ്കറ്റിൽ നിന്ന് കൊച്ചിക്കുള്ള വിമാനം രാത്രി 08.50ന് എത്തും.  ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം പുലർച്ചെ 01.40നാണ് എത്തുക. ക്വാലലമ്പൂർ- തിരുച്ചിറപ്പള്ളി വിമാനം 9.40നാണ് എത്തുക. ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം പുലർച്ചെ 01.30ന് എത്തും. 

ഇന്നലെ സൗദിയില്‍ നിന്നും ബഹൈറനില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതം സംസ്ഥാനത്ത് എത്തി. 177 പേരുമായി ബഹ്റൈനിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി കൊച്ചിയിലാണ് എത്തിയത്. 11.25 നാണ് വിമാനം എത്തിയത്. ദ്രുത പരിശോധന നടത്താതെയാണ് ഈ യാത്രക്കാർ പുറപ്പെട്ടത് എന്നതിനാൽ വിശദമായ പരിശോധനയാണ് നെടുമ്പാശേരിയിൽ നടന്നത്.

എയര്‍ ഇന്ത്യയുടെ എ ഐ 922 വിമാനത്തില്‍ 152 പ്രവാസികളാണ് ഇന്നലെ കരിപ്പൂരെത്തിയത്. കരിപ്പൂരിലെത്തിയ വിമാനത്തില്‍ 142 മലയാളികളാണുണ്ടായിരുന്നത്. തൃശ്ശൂരൊഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നുമുള്ള യാത്രക്കാരും ഇന്നലെ കരിപ്പൂരിലെത്തിയവരിലുണ്ടായിരുന്നു. മലയാളികള്‍ക്ക് പുറമേ രണ്ട് തമിഴ് നാട്ടുകാരും എട്ടു കര്‍ണ്ണാടക സ്വദേശികളും ഇന്നലെ കരിപ്പൂര്‍ വിമാനമിറങ്ങി.

 

Follow Us:
Download App:
  • android
  • ios