Asianet News MalayalamAsianet News Malayalam

യേശുദാസിന്റെ കാലത്ത്​ ജീവിക്കാനായത്​ മഹാഭാഗ്യം: വിദ്യാധരൻ മാസ്​റ്റർ

പാടിയും മറ്റുള്ളവരെ കൊണ്ട്​ പാടിപ്പിച്ചും സംഗീതത്തിൽ കാലുറപ്പിച്ചിട്ട്​ അര നൂറ്റാണ്ട്​ പിന്നിട്ടു. ഇന്നും നല്ല തിരക്കാണ്​. പാട്ടില്ലാത്ത ഒരു നേരവുമില്ല. സിനിമയല്ലെങ്കിൽ ആൽബങ്ങൾ. എത്രയോ ആൽബങ്ങളാണ്​ ഇറങ്ങിയത്​. അതുപോലെ തന്നെ വേദികൾ. ഒന്നിനും കുറവില്ല. സിനിമയിൽ അവസരം ചോദിച്ചുപോകാറില്ല. പാടാനും പാടിപ്പിക്കാനുമായി ക്ഷണം ഇങ്ങോട്ട്​ വരികയാണ്​.

vidyadharan master talks about dr kj yesudas in a function organised in saudi arabia
Author
Riyadh Saudi Arabia, First Published Jan 16, 2020, 1:18 PM IST

റിയാദ്​: യേശുദാസിന്റെ കാലത്ത്​ ജീവിക്കാൻ കഴിഞ്ഞത്​ മഹാഭാഗ്യമെന്ന്​ പ്രശസ്​ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്​റ്റർ​ പറഞ്ഞു. ‘റിംല’ എന്ന സംഘടനയുടെ ‘പാടുവാനായ്​ വന്നു ഞാൻ’ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

യേശുദാസ്​ ഒരു സുകൃതമാണ്​. അദ്ദേഹത്തിന്റെ പാട്ടുകൾ എത്ര തലമുറകളെയാണ്​ പ്രചോദിപ്പിച്ചത്​. ഇനിയും എത്ര തലമുറകൾ അദ്ദേഹത്തെ കേൾക്കും. അദ്ദേഹത്തിന്​​​ എൺപത്​ വയസ്​ തികഞ്ഞതിന്റെ ആഘോഷം തൃശൂരിൽ ഉദ്​ഘാടനം ചെയ്​തിട്ടാണ്​ സൗദി അറേബ്യയിലേക്ക്​ വിമാനം കയറിയത്​. എൺപത്​ പേരാണ്​ ആ പരിപാടിയിൽ പാടിയത്​. ഉദ്​ഘാടനം ഞാനായിരുന്നു. വർഷം 43 കഴിഞ്ഞെങ്കിലും ഇന്നും ആളുകൾ തന്നെ ഓർക്കുന്നത്​ ‘കൽപാന്തകാലത്തോളം...’ എന്ന ആദ്യ പാട്ടിലൂടെയാണെന്നും വിദ്യാധരൻ മാസ്​റ്റർ പറഞ്ഞു​.

യേശുദാസാണ്​ അത്​ പാടിയത്​. 1976ൽ അതായത്​ 43 വർഷം മുമ്പ് എന്റെ ഗ്രാമം എന്ന​ സിനിമയിലൂടെയാണ്​ ഞാൻ ആദ്യമായി സംഗീത സംവിധാനവുമായി സിനിമാ പിന്നണി രംഗത്തേക്ക് വരുന്നത്​. നാല്​ പാട്ടുകളാണ് ആ സിനിമക്ക്​ വേണ്ടി ചെയ്​തത്​. നാലും ഹിറ്റുകളായിരുന്നു. അതിലൊന്നായിരുന്നു കൽപാന്തകാലത്തോളം. ആദ്യ പാട്ടിൽ തന്നെ ഗാനപ്രിയർ എന്നെ കെട്ടിയിട്ടിരിക്കുന്നു എന്ന്​ ഇത്രയും കാലത്തിന്​ ശേഷവും അറിയുമ്പോള്‍ വിഷമമല്ല, സന്തോഷമാണ്​ തോന്നുന്നത്​.

പാടിയും മറ്റുള്ളവരെ കൊണ്ട്​ പാടിപ്പിച്ചും സംഗീതത്തിൽ കാലുറപ്പിച്ചിട്ട്​ അര നൂറ്റാണ്ട്​ പിന്നിട്ടു. ഇന്നും നല്ല തിരക്കാണ്​. പാട്ടില്ലാത്ത ഒരു നേരവുമില്ല. സിനിമയല്ലെങ്കിൽ ആൽബങ്ങൾ. എത്രയോ ആൽബങ്ങളാണ്​ ഇറങ്ങിയത്​. അതുപോലെ തന്നെ വേദികൾ. ഒന്നിനും കുറവില്ല. സിനിമയിൽ അവസരം ചോദിച്ചുപോകാറില്ല. പാടാനും പാടിപ്പിക്കാനുമായി ക്ഷണം ഇങ്ങോട്ട്​ വരികയാണ്​. മറ്റുള്ളവരുടെ സംഗീതത്തിലും പാടുന്നു. ഏറ്റവും പുതിയ സിനിമകളിൽ പോലും പാടി.

കേൾക്കാൻ കൊള്ളാവുന്ന പാട്ടാണെങ്കിൽ അതിന്​ ആയുസുണ്ടാവും. അത്​ എക്കാലവും നിലനിൽക്കും. പഴയ പാട്ട്​, പുതിയ പാട്ട്​ എന്നൊന്നില്ല. കേൾക്കാൻ സുഖമുള്ള പാട്ട് ഏത്​ കാലത്തുമുണ്ടാവുന്നുണ്ട്​. ഏത്​ കാലം വരെയും അത്​ നിലനിൽക്കുകയും ചെയ്യും. കേൾക്കാൻ സുഖമില്ലെങ്കിൽ പാട്ട്​ നിലനിൽക്കില്ല. അയ്യായിരത്തോളം പാട്ടുകൾക്കാണ്​ ഇതുവരെ ഈണം പകർന്നത്​. ഇപ്പോഴും അത്​ തുടരുകയാണ്​. ഇന്റർനെറ്റ്​ വന്ന ശേഷം നേരിടുന്ന പ്രതിസന്ധിയാണ്​ ആളുകൾക്ക്​ എന്റെ പേരും വിദ്യാസാഗറിന്റെ പേരും മാറിപ്പോകുക എന്നത്​. എന്റെ പല പാട്ടുകളും സോഷ്യൽ മീഡിയയിലും വിക്കിപീഡിയയിലും മറ്റും രേഖപ്പെടുത്തപ്പെടുന്നത്​ വിദ്യാസാഗറിന്റെ പേരിലാണ്​. തിരിച്ചു സംഭവിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.

തുടർന്ന്​ വി.ടി മുരളി പാടി ഹിറ്റാക്കിയ പഴയ പാട്ട്​ ’മാതള തേനുണ്ണാൻ...’ അദ്ദേഹം വാർത്താസമ്മേളന വേദിയിൽ പാടി. വി.ടി മുരളിയുമായുള്ള അടുപ്പവും അദ്ദേഹം വെളിപ്പെടുത്തി. റിയാദ്​ ഇന്ത്യൻ മ്യൂസിക്​ ലവേഴ്​സ്​ അസോസിയേഷൻ (റിംല) ഭാരവാഹികളായ എസ്​.പി. ഷാനവാസ്​, ഗോപൻ, ജോഷി, മാത്യു, ബാബുരാജ്​ എന്നിവരും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

Follow Us:
Download App:
  • android
  • ios