Asianet News MalayalamAsianet News Malayalam

യുഎഇയിലെ ട്രാഫിക് റഡാര്‍ തകരാര്‍; പിഴ ലഭിക്കില്ലെന്ന് അധികൃതര്‍

അനുവദനീയമായ വേഗതയില്‍ പോകുന്ന വാഹനങ്ങളുടെയും ചിത്രങ്ങള്‍ ഈ റഡാര്‍ പകര്‍ത്തിയിരുന്നു. തുടര്‍ച്ചയായി ഫ്ലാഷ് ലൈറ്റ് പ്രകാശിക്കുന്ന വീഡിയോയും ചിലര്‍ പങ്കുവെച്ചു. അമിതവേഗതയ്ക്ക് പിഴ ലഭിക്കുമോയെന്ന ആശങ്കയും ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായിരുന്നു. 

Violations  recorded by faulty radar not registered in sharjah UAE
Author
Sharjah - United Arab Emirates, First Published Apr 23, 2019, 3:24 PM IST

ഷാര്‍ജ: ഷാര്‍ജ ഹൈവേയില്‍ തകരാറിലായിരുന്ന റഡാര്‍ രേഖപ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് ശിക്ഷ ലഭിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തസ്ജീല്‍ വില്ലേജിന് സമീപം സ്ഥാപിച്ചിരുന്ന റഡാറിനാണ് സാങ്കേതിക പിഴവ് സംഭവിച്ചത്.

അനുവദനീയമായ വേഗതയില്‍ പോകുന്ന വാഹനങ്ങളുടെയും ചിത്രങ്ങള്‍ ഈ റഡാര്‍ പകര്‍ത്തിയിരുന്നു. തുടര്‍ച്ചയായി ഫ്ലാഷ് ലൈറ്റ് പ്രകാശിക്കുന്ന വീഡിയോയും ചിലര്‍ പങ്കുവെച്ചു. അമിതവേഗതയ്ക്ക് പിഴ ലഭിക്കുമോയെന്ന ആശങ്കയും ഡ്രൈവര്‍മാര്‍ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് ഈ റഡാര്‍ തകരാറിലായതാണെന്നും അതില്‍ രേഖപ്പെട്ടുത്തപ്പെട്ട വാഹനങ്ങള്‍ക്ക് പിഴ ലഭിക്കില്ലെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. തകരാര്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ശരിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios