ആറുമാസം പ്രായമുള്ള ശൈഖ് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം, ശൈഖ ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരെ ചേര്‍ത്തുപിടിച്ചുള്ള ചിത്രമാണിത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശൈഖ് ഹംദാന്‍ ഫോട്ടോ പങ്കുവെച്ചത്. 

ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ (social media) നിരവധി ഫോളോവേഴ്‌സാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുള്ളത്( Sheikh Hamdan bin Mohammed bin Rashid Al Maktoum). അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൃദയം കവരുന്ന ഒരു ചിത്രമാണ് ദേശീയ ആഘോഷത്തിനിടെ അദ്ദേഹം പുറത്തുവിട്ടത്. 

തന്റെ ഇരട്ടക്കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആറുമാസം പ്രായമുള്ള ശൈഖ് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം, ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരെ ചേര്‍ത്തുപിടിച്ചുള്ള ചിത്രമാണിത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശൈഖ് ഹംദാന്‍ ഫോട്ടോ പങ്കുവെച്ചത്. 


View post on Instagram

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

ദുബൈ: റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍(Rafale fighter jets) വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും(UAE) ഫ്രാന്‍സും( France) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. 

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു കരാറുകളില്‍ വെള്ളിയാഴ്ച ഒപ്പിട്ടത്. എക്‌സ്‌പോ 2020 ദുബൈ നഗരിയിലെത്തിയ മാക്രോണിനെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. 80 റഫാല്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ട്വീറ്റ് ചെയ്തു.