വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുന്നത് പോലെ ശരിയായി പാകമായ രീതിയിലാണ് മുട്ടകള്‍ കാണപ്പെട്ടത്. 

ജിദ്ദ: കനത്ത ചൂടാണ് സൗദി അറേബ്യയില്‍ അനുഭവപ്പെടുന്നത്. രാജ്യത്ത് താപനില ഉയരുകയാണ്. പകല്‍ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം സൗദിയിലെ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്ക് ഉരുകിയതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കാറില്‍ മറുന്നുവെച്ച മുട്ടകള്‍ ചൂടേറ്റ് പുഴുങ്ങി കിട്ടിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

Read Also -  ഒറ്റനോട്ടത്തിൽ തലകുനിച്ചിരിക്കുന്ന ആൾ, പക്ഷെ സംഭവം അതീവ ഗൗരവമുള്ളതാണ്, ഈ ചിത്രം മാത്രം മതി, സൗദിയിലെ ചൂടറിയാൻ

ജിദ്ദ നഗരവാസിയായ സൗദി പൗരന്‍ കാറില്‍ മറന്നുവെച്ച മുട്ടകളാണ് കനത്ത ചൂടേറ്റ് വെന്ത് പാകമായത്. കടയില്‍ നിന്ന് വാങ്ങിയ മുട്ട ട്രേ കാറില്‍ നിന്ന് എടുക്കാന്‍ മറക്കുകയായിരുന്നെന്ന് സൗദി പൗരന്‍ പറഞ്ഞു. വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുന്നത് പോലെ ശരിയായി പാകമായ രീതിയിലാണ് മുട്ടകള്‍ കാണപ്പെട്ടത്. 

മുട്ടകള്‍ കാറില്‍ വെച്ച കാര്യം പിന്നീട് ഓര്‍മ്മ വന്നപ്പോഴാണ് ഇദ്ദേഹം കാറിലെത്തി മുട്ടകള്‍ പരിശോധിച്ചത്. കാറിലെത്തി നോക്കുമ്പോള്‍ മുട്ടകള്‍ വെന്ത നിലയില്‍ കാണുകയായിരുന്നു. ട്രേയില്‍ നിന്ന് മുട്ടകള്‍ ഓരോന്നായി പുറത്തെടുത്ത് തോടുകള്‍ പൊളിക്കുന്നതും പുഴുങ്ങിയ മുട്ടകള്‍ കാണുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ സൗദി പൗരന്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെക്കുകയായിരുന്നു. 

Scroll to load tweet…