ജുമൈറയിലെ ഔട്ട്ലറ്റിലെത്തിയ ശൈഖ് മുഹമ്മദിനെ കണ്ടതോടെ അവിടെ കൂടിയ ആളുകള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി.

ദുബൈ: ദുബൈയിലെ സിപ്രിയാനി ഡോള്‍സി കഫേയിലെത്തിയ ആളെ കണ്ട് കഫേ ജീവനക്കാരും ആളുകളും അമ്പരന്നു- യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഒരു ചെറിയ സംഘത്തോടൊപ്പം കഫേയിലെത്തിയ ദുബൈ ഭരണാധികാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ജുമൈറയിലെ ഔട്ട്ലറ്റിലെത്തിയ ശൈഖ് മുഹമ്മദിനെ കണ്ടതോടെ അവിടെ കൂടിയ ആളുകള്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. കാറില്‍ വന്നിറങ്ങിയ ശൈഖ് മുഹമ്മദ് കഫേയിലേക്ക് കയറുന്നതും അവിടെ കസേരയില്‍ ഇരിക്കുന്നതും കാണാം. തുടര്‍ന്ന് ആളുകള്‍ ചിത്രങ്ങളെടുക്കുന്നുമുണ്ട്. ശൈഖ് മുഹമ്മദ് കസേരയിലിരുന്ന് ഫോണ്‍ പരിശോധിക്കുന്നതാണ് വീഡിയോയില്‍. ഇതൊരു അപ്രതീക്ഷിത സന്തോഷമായിരുന്നെന്ന് സിപ്രിയാനി ഡോള്‍സിയുമായി പങ്കാളിത്തമുള്ള ഗെയിന്‍സ്ബറോ ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിങ് മേധാവി താരെക് ബെക്ഡാഷെ പറഞ്ഞു.

Scroll to load tweet…

Read Also -  സ്റ്റേഡിയം നിറയും; 20,000 കടന്ന് രജിസ്ട്രേഷൻ, മോദിക്കുള്ള ഏറ്റവും വലിയ സ്വീകരണം, വരവ് കാത്ത് പ്രവാസികൾ

യുഎഇയില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു; യുവജന മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദി 

അബുദാബി: യുഎഇയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്ക് മുമ്പാകെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അ​ബൂ​ദാബി അ​ൽ ബ​ഹ്​​ർ പാ​ല​സിലാണ് ചടങ്ങ് നടന്നത്.

യുവജന വകുപ്പ് മന്ത്രി സുല്‍ത്താന്‍ അല്‍ നെയാദി, ധന സാമ്പത്തിക മന്ത്രാലയ ചുമതലയുള്ള ഉപപ്രധാനമന്ത്രി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ഫാദല്‍ അല്‍ മസ്റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹാക് അല്‍ ഷംസി, യുഎഇ പ്രസിഡന്‍ററിന്‍റെ രാജ്യാന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് മേധാവിയായി മറിയം ബിന്‍ത് മുഹമ്മദ് അല്‍ മുഹൈരി എന്നിവരാണ് അധികാരമേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...