Asianet News MalayalamAsianet News Malayalam

വിസ കാലാവധി തീര്‍ന്നു, ശമ്പളമില്ല; കൊവിഡ് പ്രതിസന്ധിക്കിടെ ഒമാനില്‍ കുടുങ്ങിയത് ആയിരക്കണക്കിന് പ്രവാസികള്‍

കൊവിഡ് 19  പ്രതിസന്ധിക്കു പുറമെ  മാസങ്ങളോളം  ശമ്പളം ലഭിക്കാത്തതും വിസാ കാലാവധി  തീർന്നതുമായ പ്രവാസികൾ  ഒമാനിൽ കുടുങ്ങിക്കിടക്കുന്നു. 

Visa  expired salary is not paid Thousands of expatriates locked in Oman during covid crisis
Author
Kerala, First Published May 17, 2020, 10:21 PM IST

മസ്കത്ത്: കൊവിഡ് 19  പ്രതിസന്ധിക്കു പുറമെ  മാസങ്ങളോളം  ശമ്പളം ലഭിക്കാത്തതും വിസാ കാലാവധി  തീർന്നതുമായ പ്രവാസികൾ  ഒമാനിൽ കുടുങ്ങിക്കിടക്കുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള  ഒരു പ്രമുഖ ബേക്കറിയിലെ  നൂറിലധികം ജീവനക്കാര്‍  വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനുപുറമെ  വേണ്ടത്ര  രേഖകളില്ലാത്ത ആയിരത്തിലധികം പ്രവാസികളും ഒമാന്റെ   വിവിധ ഭാഗങ്ങളിലുണ്ട്.

കഴിഞ്ഞ 25 വർഷത്തിലേറെയായി ഒമാനിൽ പ്രവർത്തിച്ചു വരുന്ന ഒരു പ്രമുഖ  ബേക്കറിയിൽ   സാമ്പത്തിക പ്രശനങ്ങൾ  ആരംഭിച്ചത് 2019  മാർച്ച് മുതലാണ്. ഇതിനെ തുടർന്ന് 2019  ഓഗസ്സ് മാസം ബേക്കറി  ഉടമ കേരളത്തിലേക്ക് പോവുകയും മടങ്ങി വരാതെയുമിരുന്നതോടെ കമ്പനിയിൽ തൊഴിൽ പ്രശനങ്ങൾ മൂർച്ഛിക്കുകയായിരുന്നു.

തുടർന്ന്  2019  ഡിസംബറിൽ 115 ഓളം   ജീവനക്കാർ മസ്കത്ത് ഇന്ത്യൻ എംബസ്സിയിലും ഒമാൻ തൊഴിൽ കോടതിയിലും  പരാതിനല്‍കി. എന്നാൽ മാർച്ച് മാസം     ഒമാനിൽ കൊവിഡ് 19  സാമൂഹ്യ വ്യാപനമായതോടെ ജീവനക്കാരുടെ അവസ്ഥയും ദുരിതത്തിലായി.  വിസ കാലവധി കഴിഞ്ഞും, ശമ്പളം ലഭിക്കാതെയും രോഗികളായി കഴിയുന്ന ധാരാളം പ്രവാസികൾ ഒമാന്റെ വിവിധ  ഭാഗങ്ങളിൽ ഇതുപോലെ  കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇവരില്‍ പലര്‍ക്കും യാത്ര ചെയ്യുവാൻ വേണ്ടത്ര രേഖകളില്ലാതെയും  മതിയായ പണമില്ലാതെയും കുടുങ്ങിയവരാണ്.  കേന്ദ്ര  സംസ്ഥാന  സർക്കാരുകൾ  അടിയന്തരമായി  ഈ  വിഷയത്തിലിടപ്പെടണമെന്നും  പരിഹാരം കണ്ടെത്തണമെന്നുമാണ്  കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ  ആവശ്യം.

Follow Us:
Download App:
  • android
  • ios