ക്രൈസ്തവ ദേവാലയത്തില്‍ നടന്ന മഗ്രിബ് നമസ്കാരത്തിന് കേരള അബൂബക്കര്‍ നേതൃത്വം നല്‍കി. വിവിധ കൂട്ടായ്കമളുടെ ഭാരവാഹികളും പ്രവര്‍ത്തകരും സ്ഥാപന മേധാവികളും ജീവനക്കാരും വിഷു ഈസറ്റര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു

റാസല്‍ഖൈമ: ഒരുമയുടെ സന്ദേശം നല്‍കി റാക് അല്‍ ജസീറ സെന്‍റ് ലൂക്ക്സ് ആംഗ്ളിക്കന്‍ ചര്‍ച്ചാണ് വിഷു - ഈസ്റ്റര്‍ - റംസാന്‍ സംഗമത്തിന് വേദിയായത്. യു.എ.ഇ സഹിഷ്ണുതാ വര്‍ഷാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാക് നോളജ് തിയേറ്റര്‍ സംഘടിപ്പിച്ച സംഗമത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരി മുഖ്യ പ്രഭാഷണം നടത്തി. വ്യത്യസ്ത തത്വ സംഹിതകളില്‍ വിശ്വസിക്കുന്നവര്‍ ഒരുമിച്ചിരിക്കുന്നത് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് സന്ദീപാനന്ദ അഭിപ്രായപ്പെട്ടു.

വിഷുവിന്‍റെ സന്ദേശം നല്‍കാനും ഇഫ്താര്‍ വിരുന്നിനും സഹോദര മതത്തിന്‍െറ പ്രാര്‍ഥനക്കും ക്രൈസ്തവ ദേവാലയം വേദിയാകുമ്പോള്‍ മാനവികതക്ക് നല്‍കുന്നത് ഐക്യപ്പെടലിന്‍റെ സന്ദേശമാണ്. വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ സമീപിക്കുന്നതിലൂടെ സമാധാനത്തിന്‍റെയും ആഹ്ളാദത്തിന്‍റെയും അന്തരീക്ഷം സംജാതാകുമെന്നും സന്ദീപാനന്ദ പറഞ്ഞു. സെന്‍റ് ലൂക്ക്സ് ആംഗ്ളിക്കന്‍ ചര്‍ച്ച് മേധാവി ഫാ. കെന്‍റ് മെഡില്‍ട്ടണ്‍ സംഗമം ഉദ്ഘാടനം ചെയ്തു. ശൈഖ് ഹംദാന്‍ പുരസ്കാരം നേടിയ മലയാളി വിദ്യാര്‍ഥി നൈനാന്‍ അജു ഫിലിപ്പിനെ ചടങ്ങില്‍ ആദരിച്ചു.

ക്രൈസ്തവ ദേവാലയത്തില്‍ നടന്ന മഗ്രിബ് നമസ്കാരത്തിന് കേരള അബൂബക്കര്‍ നേതൃത്വം നല്‍കി. വിവിധ കൂട്ടായ്കമളുടെ ഭാരവാഹികളും പ്രവര്‍ത്തകരും സ്ഥാപന മേധാവികളും ജീവനക്കാരും വിഷു ഈസറ്റര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.