ദുബൈ വിമാനത്താവളത്തിലെ അറൈവല്‍ ഏരിയയില്‍ വെച്ചാണ് ഉദ്യോഗസ്ഥര്‍ 26കാരനായ യുവാവിനെ പിടികൂടിയതെന്ന് ദുബൈ പ്രാഥമിക കോടതിയില്‍ സമര്‍പ്പിച്ച രേഖകകള്‍ വ്യക്തമാക്കുന്നു. 

ദുബൈ: പഴങ്ങള്‍ നിറച്ച പെട്ടിയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. രണ്ട് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

ദുബൈ വിമാനത്താവളത്തിലെ അറൈവല്‍ ഏരിയയില്‍ വെച്ചാണ് ഉദ്യോഗസ്ഥര്‍ 26കാരനായ യുവാവിനെ പിടികൂടിയതെന്ന് ദുബൈ പ്രാഥമിക കോടതിയില്‍ സമര്‍പ്പിച്ച രേഖകകള്‍ വ്യക്തമാക്കുന്നു. പഴങ്ങള്‍ കൊണ്ടുവന്ന പെട്ടിയുടെ വശങ്ങളില്‍ അസാധാരണ ഘനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കസ്റ്റംസ് അധികൃതര്‍ വിശദമായ പരിശോധന നടത്തിയത്. ഇതോടെയാണ് രണ്ടര കിലോഗ്രാം ഹാഷിഷ് കണ്ടെടുത്തത്. നിരോധിത മയക്കുമരുന്നുകള്‍ കൈവശം വെച്ചതിനും രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 11നാണ് കേസിന്റെ അടുത്ത വിചാരണ.