അബുദാബിയിലും അല്‍ ഐനിലുമായി ഡിസംബര്‍ 12 മുതല്‍ 22 വരെയാണ് ക്ലബ് വേള്‍ഡ് കപ്പ് നടക്കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവരാകണമെന്ന ഒരേ ഒരു യോഗ്യത മാത്രമേ അധികൃതര്‍ നിഷ്കര്‍ഷിച്ചിട്ടുള്ളൂ.
അബുദാബി: ഡിസംബറില്‍ യുഎഇയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോക കപ്പിനുള്ള വളണ്ടിയര്‍ പ്രോഗ്രാമിന് പ്രാദേശിക ഓര്‍ഗനൈസിങ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് മത്സരങ്ങളുടെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാവുന്നത്.
അബുദാബിയിലും അല്‍ ഐനിലുമായി ഡിസംബര്‍ 12 മുതല്‍ 22 വരെയാണ് ക്ലബ് വേള്‍ഡ് കപ്പ് നടക്കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവരാകണമെന്ന ഒരേ ഒരു യോഗ്യത മാത്രമേ അധികൃതര്‍ നിഷ്കര്‍ഷിച്ചിട്ടുള്ളൂ. ആയിരത്തോളം പേരെയാണ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞടുക്കപ്പെടുന്നവരെ പരിശീലനത്തിന് ശേഷം അക്രഡിറ്റേഷന്‍, കോംപറ്റീഷന്‍, മാര്‍ക്കറ്റിങ്, മീഡിയ, പ്രോട്ടോക്കോള്‍, വെന്യു മാനേജ്‍മെന്റ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് നിയോഗിക്കുന്നത്.
യുഎഇയിലെ പുതുതലമുറയ്ക്ക് പുതിയ ആളുകളുമായി പരിചയപ്പെടാനും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനും അന്താരാഷ്ട്ര നിലവാരത്തില്‍ നടക്കുന്ന വലിയൊരു പരിപാടിയുടെ ഭാഗമാവാനും ലഭിക്കുന്ന അവസരമായിരിക്കും ഇതെന്ന് വളണ്ടിയര്‍ പ്രോഗ്രാം തലവന്‍ മുഹമ്മദ് അല്‍ ശാത്തിരി അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് www.volunteers.ae എന്ന വെബ്‍സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
