ഇത്തരം പ്രവൃത്തികള്‍ക്ക് പരമാവധി ഒരു ലക്ഷം ദിര്‍ഹം പിഴയും ഒരു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. അയ്യായിരം ദിര്‍ഹം പിഴയും ഒരു മാസം തടവുമാണ് ഇത്തരം കുറ്റങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ദുബായ്: അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിന്റെ (ഐ എ സി എ ഡി) അനുമതിയില്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവ് നടത്തുന്നത് കുറ്റകരമാണെന്നാണ് അധികൃതര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ക്ക് പരമാവധി ഒരു ലക്ഷം ദിര്‍ഹം പിഴയും ഒരു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. അയ്യായിരം ദിര്‍ഹം പിഴയും ഒരു മാസം തടവുമാണ് ഇത്തരം കുറ്റങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.