Asianet News MalayalamAsianet News Malayalam

Heavy rain in Kuwait : കുവൈത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; വാഹനങ്ങള്‍ മുങ്ങി, 106 പേരെ രക്ഷപ്പെടുത്തി

ഞായറാഴ്‍ച പെയ്‍ത കനത്ത മഴയില്‍ കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. സൈന്യവും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തി.

water logged at many places in Kuwait 106 persons rescued
Author
Kuwait City, First Published Jan 3, 2022, 8:51 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ (Heavy rain in Kuwait) നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി (Water logged). സൈന്യവും അഗ്നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും (Rescue operations) റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്.

രാജ്യത്ത് ഏതാണ്ടെല്ലാ പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അഹ്‍മദിയിലായിരുന്നു ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, കുവൈത്ത് സിറ്റി, ഫഹാഹീല്‍, മംഗഫ്, സാല്‍മിയ, സല്‍വ, ഫിന്‍റ്റാസ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. 106 പേരെ അഗ്‍നിശമന സേന രക്ഷപ്പെടുത്തി. ഹവല്ലി, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്ന് സഹായം തേടി ഏറ്റവുമധികം ഫോണ്‍ കോളുകള്‍ ലഭിച്ചതെന്ന് അഗ്നിശമന അറിയിച്ചു.
 

കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്‍ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. രാവിലെ 10.35ന് പുറപ്പെടേണ്ട വിമാനം ആദ്യം വൈകുന്നേരം 3.20ലേക്ക് മാറ്റി പുനഃക്രമീകരിച്ചെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. രാജ്യത്തെ സ്‍കൂളുകള്‍ക്ക് തിങ്കളാഴ്‍ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‍ച നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios