ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഒമാൻ സുൽത്താൻ വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

മസ്കറ്റ്: വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അുശോചനം രേഖപ്പെടുത്തി. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അറിയിച്ചു. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഒമാൻ സുൽത്താൻ വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : മലവെള്ളപ്പാച്ചിലിൽ പൊലിഞ്ഞ ജീവനുകൾ; ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും