അബുദാബി: ചൊവ്വാഴ്ച കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

രാവിലെ യുഎഇ-ഷാര്‍ജ റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. E11, E311, D62 എന്നിവിടങ്ങളിലും മറ്റ് നിരവധി റോഡുകളിലും ഗതാഗതക്കുരുക്കുണ്ട്. തിങ്കളാഴ്ച രാത്രി യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചൊവ്വാഴ്ച മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്.